‘സംഘപരിവാര്‍ താലിബാനുമായി ചങ്ങാത്തത്തിലാണ്’ എംവി ഗോവിന്ദന്‍മാസ്റ്റര്‍

കേന്ദ്രസര്‍ക്കാര്‍ പരിപാടിയിലേക്ക് താലിബാനെ ക്ഷണിച്ചത് തീവ്രവാദികളുമായി സംഘപരിവാര്‍ ചങ്ങാത്തത്തിലായതുകൊണ്ടെന്ന് എംവി ഗോവിന്ദന്‍മാസ്റ്റര്‍. കൊല്ലത്ത് ജനകീയ പ്രതിരോധ ജാഥയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാസ്റ്റര്‍.

വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ‘ഇമ്മേഴ്‌സിംഗ് വിത്ത് ഇന്ത്യന്‍ തോട്ട്‌സ്’ എന്ന വിഷയത്തില്‍ കോഴിക്കോട് ഐഐഎം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ക്രാഷ് കോഴ്‌സില്‍ താലിബാന്‍ സംഘം പങ്കെടുക്കുമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താലിബാന്‍ പ്രതിനിധികള്‍ നേരിട്ട് രാജ്യത്തെത്തില്ല. എന്നാല്‍ ഓണ്‍ലൈനായി താലിബാന്‍ പങ്കെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News