കെ മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല: എംവി ഗോവിന്ദൻ മാസ്റ്റർ

കെ മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസിൽ നിരവധി മുഖ്യമന്ത്രി സ്ഥാനമോഹികളുണ്ട്. അതിലൊരാളാണ് മുരളീധരൻ. അതു കൊണ്ട് മുരളീധരൻ നിയമസഭയിലെത്തുന്നത് വിഡി സതീശന് ഇഷ്ടമല്ല. ഡിസിസി നേതൃത്വം മുരളീധരന്‍റെ പേര് നിർദേശിച്ചിട്ടും പരിഗണിക്കാതെ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് അത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; പാലക്കാട്ടെ സ്ഥാനാർത്ഥി തർക്കം; ഡിസിസി കത്ത് ചോർന്നതിൽ ക്ഷുഭിതനായി കെസി വേണുഗോപാൽ

പാലക്കാട് എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി മൂന്നാം സ്ഥാനത്താവുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തന്തയ്ക്ക് പറഞ്ഞ സുരേഷ് ഗോപിക്ക് മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്തയ്ക്ക് പറഞ്ഞാൽ തന്തയുടെ തന്തയ്ക്കാണ് പറയേണ്ടത്. അങ്ങനെ പറയുന്നില്ല. വിഡി സതീശൻ അതിന് മറുപടി പറഞ്ഞോട്ടെയെന്നും രഥോത്സവം കലക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News