കേരളത്തില്‍ വലിയ മാറ്റമുണ്ടാകാന്‍ പോവുകയാണെന്നും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്കാണ് വരുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. അശോക് ചൗഹാന്‍ ഉള്‍പ്പെടെ ബിജെപിയിലേക്ക് പോകുന്നു. കമല്‍നാഥ് അതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മതനിരപേക്ഷ ഉള്ളടക്കമുള്ള ജനങ്ങളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസിലെയും ബിജെപിയും നേതാക്കന്മാര്‍ ഉള്‍പ്പെടെ സിപിഎമ്മുമായി സഹകരിച്ച മുന്നോട്ടു പോകാന്‍ തീരുമാനിക്കുന്നതെന്നും പാർലമെൻ്റ് തെരെഞ്ഞടുപ്പിൽ മഹാഭൂരിപക്ഷ മണ്ഡലങ്ങളിലും വൻ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: പിണറായി നാടക കമ്പനി തുടങ്ങുകയാണെങ്കില്‍ ഗവര്‍ണര്‍ സര്‍ക്കസ് കമ്പനി തുടങ്ങണം: വിദ്യാഭ്യാസ മന്ത്രി
എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു.പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വലിയ വിജയം നേടും എന്നതിന്റെ ആദ്യത്തെ പ്രഖ്യാപനമാണ് ബാബു ജോര്‍ജ് അടക്കമുള്ള നേതാക്കന്മാരുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ്. കേന്ദ്ര ഏജന്‍സികളും അതിന്റെ അപ്പുറത്തെ ഏജന്‍സികളും വന്നാലും കേരളത്തെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ ഹിന്ദു അല്ല ആര്‍എസ്എസിന്റെ ഹിന്ദു. ആര്‍എസ്എസിന് ദേശീയ പ്രസ്ഥാനമായി ബന്ധമില്ല. രാജ്യത്തെ രണ്ടായി വിഭിജിക്കാനുള്ള ദേശീയതയാണ് ആര്‍എസ്എസിന്റേതെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here