സഭാ മേധാവിമാരുടെ പ്രസ്താവകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി കാണണം; എംവി ഗോവിന്ദൻമാസ്റ്റർ

നരേന്ദ്ര മോദിയെ അനുകൂലിച്ചുകൊണ്ടുള്ള ക്രിസ്ത്യൻ സഭാ മേലധ്യക്ഷന്മാരുടെ പ്രസ്താവനകൾക്കെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. ഈ പ്രസ്താവനകളുടെയെല്ലാം അടിസ്ഥാനമെന്തെന് ഗൗരവമായി കാണണമെന്ന് ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ബിജെപിയെയും കേന്ദ്ര സർക്കാരിനെയും അനുകൂലിക്കുന്ന പ്രസ്താവനകൾ ക്രിസ്ത്യൻ മത മേധാവികളുടെ ഭാഗത്ത് നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. തലശ്ശേരി ബിഷപ്പിന്റെ പ്രസ്താവന നേരത്തെ കണ്ടു. ഇന്ന് എറണാകുളത്ത് നിന്നും ഒരു പ്രസ്താവന വന്നു. ഈ പ്രസ്താവനകളുടെ അടിസ്ഥാനമെന്തെന്ന് ഗൗരവമായി കാണണം, എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രശംസിച്ചിരുന്നു. ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനായി ബിജെപി ശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മോദിയെ പ്രശംസിച്ച് രംഗത്തെത്തിയത്.

മോദി നല്ല നേതാവാണ്, ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ല,ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതാനാകില്ല. കേരളത്തില്‍ മൂന്ന് മുന്നണികള്‍ക്കും സാധ്യതയുണ്ട്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങള്‍ കുറഞ്ഞു. ഭീകരരെ പ്രതിരോധിക്കുകയെന്നത് പ്രയാസമുള്ള കാര്യമാണ്- അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News