‘വിഴിഞ്ഞം യാഥാർഥ്യമായത് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാടിനാൽ, യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാൻ’; എം വി ഗോവിന്ദൻമാസ്റ്റർ

വിഴിഞ്ഞം പദ്ധതി യാഥാർഥ്യമായത് ഇടതുപക്ഷം നിലപാടിൽ ഉറച്ചനിന്നതിനാലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. യുഡിഎഫും ബിജെപിയും ശ്രമിച്ചത് പദ്ധതി മുടക്കാണെന്നും തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേരിടേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻമാസ്റ്റർ കൂട്ടിച്ചേർത്തു.

ALSO READ: എൽഡിഎഫ് നൽകിയ മറ്റൊരു ഉറപ്പ് കൂടി യാഥാർഥ്യമാകുന്നു, വിഴിഞ്ഞത്തിന്റെ ചരിത്രം ഇങ്ങനെ…

അതേസമയം, വിഴിഞ്ഞം തുറമുഖത്തെ എതിർത്തവരോടും വലിയ നന്ദിയുണ്ടെന്ന് തുറമുഖവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പല പ്രശ്നങ്ങൾ ഉണ്ടായപ്പോഴും മുഖ്യമന്ത്രി നൽകിയ പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

‘എതിർത്തവരുടെ എതിർപ്പ് കൊണ്ടാണ് കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഗവൺമെന്റിന് തോന്നിയത്. കേരളത്തിന്റെ അനുഭവം വെച്ച് പരിശോധിക്കുമ്പോൾ ഓരോ പദ്ധതി കൊണ്ടുവരുമ്പോളും വലിയ തോതിൽ പ്രക്ഷോഭങ്ങൾ ഉയർത്തികൊണ്ടുവരുന്ന കൂട്ടരുണ്ട്. ഗെയിൽ ആയാലും ദേശീയപാതയായാലും എല്ലാ കാര്യങ്ങളിലും നമ്മൾ സമരങ്ങൾ കണ്ടതാണ്. എന്നാൽ ഇച്ഛാശക്തിയോടെ അവയെ നേരിട്ടുകൊണ്ട് മുന്നോട്ടുപോകുന്ന സമീപനമാണ് ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ളത്. വിഴിഞ്ഞത്തും ചിലർ പിന്നിൽ നിന്നും മുന്നിൽനിന്നും സമരം ചെയ്തു. അപ്പോഴെല്ലാം മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത്തരത്തിൽ വലിയ പിന്തുണ കൂടിയാണ് മുഖ്യമന്ത്രി നൽകിയത്’, മന്ത്രി പറഞ്ഞു

ALSO READ: മൂന്നാറിൽ നിലയുറപ്പിച്ച് പടയപ്പ; കാട്ടുകൊമ്പനെ പ്രകോപിപ്പിച്ച് യുവാക്കൾ

വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലായ ഷെൽ ഹുവ 15നെ ഇന്നാണ് ഔദ്യോഗികമായി സ്വീകരിക്കുക. ഇന്ന് വൈകിട്ട് നാലുമണിക്കാണ് ഔദ്യോഗിക ചടങ്ങുകൾക്ക് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാളും ചേർന്ന് കപ്പലിനെ തീരത്തേക്ക് സ്വീകരിക്കും. ഒപ്പം വർണ്ണാഭമായ വാട്ടർ സല്യൂട്ടും നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News