ഉമ്മൻചാണ്ടിയുടെ വിയോഗം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ.
ALSO READ: ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്
‘അദ്ദേഹത്തിന്റെ നിര്യാണം കേരള രാഷ്ട്രീയത്തിനും ഇന്ത്യൻ രാഷ്ട്രീയത്തിനും തീരാനഷ്ടമാണ്. വിയോഗം കോൺഗ്രസ് പാർട്ടിക്ക് മാത്രമല്ല, കേരളത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെയും നഷ്ടമായിത്തന്നെയാണ് കാണേണ്ടത്. എല്ലാവരുമായും സൗഹൃദം പങ്കിടാനും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ സ്നേഹവായ്പ്പ് പിടിച്ചുപറ്റാനും സാധിച്ച അപൂർവ രാഷ്ട്രീയനേതാവാണ് ഉമ്മൻചാണ്ടി എന്നത് നമ്മളെല്ലാവരും ഒരേപോലെ സ്മരിക്കുന്ന ഒരു കാര്യമാണ്’.
ALSO READ: ഉമ്മൻചാണ്ടിയുടെ മരണം ഏറ്റവും വലിയ സ്വകാര്യ ദുഃഖമെന്ന് എ.കെ ആന്റണി
‘വ്യക്തിപരമായി വലിയ സൗഹൃദം അദ്ദേഹത്തിനെയായിട്ടുണ്ട്. ഏത് പ്രതികൂല പശ്ചാത്തലത്തിലും വ്യക്തിപരമായ സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ബഹുമാനത്തോടുകൂടി, വളരെ വ്യക്തതയോട് കൂടി പെരുമാറുകയും ചെയ്തയാളാണ് ഉമ്മൻചാണ്ടി. ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞങ്ങൾ അദ്ദേഹത്തെ കാണാൻ പോയപ്പോൾ അസുഖത്തിൽ നിന്ന് നല്ല രീതിയിൽ വ്യത്യാസം വന്നിട്ടുണ്ട് എന്ന വളരെ സ്നേഹത്തോടു കൂടി അദ്ദേഹം പറഞ്ഞു. അസുഖം മാറിയാൽ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു’; എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here