‘പ്രിയ വർഗീസിനെതിരെ നടന്നത് ആസൂത്രിത നീക്കം, തിരിച്ചടി മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും’; എം.വി ഗോവിന്ദൻമാസ്റ്റർ

പ്രിയ വർഗീസിനെതിരെ മാധ്യമങ്ങൾ നടത്തിയത് ആസൂത്രിതമായ നീക്കമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻമാസ്റ്റർ. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ പ്രതികരണം.

ALSO READ: നാട്ടിൽനിന്ന് ലഹരി ഉപയോഗിച്ച് യാത്രചെയ്തു; അബുദാബിയിൽ മലയാളി യുവാവ് ജയിലിലായി

പ്രിയ വർഗീസിന്റെ വിധി മൂലം തിരിച്ചടിയുണ്ടായത് മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനുമാണ്. എസ്.എഫ്.ഐയെ പഴിപറയാനെ മാധ്യമങ്ങളുടെ നാക്കിന് ശക്തിയുള്ളൂ. സുധാകരനെതിരെയും വ്യാജരേഖയുണ്ടാക്കിയ കെ.എസ്.യു നേതാവിനെതിരെയും മാധ്യമങ്ങൾ മിണ്ടിയിട്ടില്ല. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരണം മാധ്യമങ്ങൾ തന്നെ നടത്തുകയാണ്. എസ്.എഫ്.ഐയെ തകർക്കണമെന്ന ഏകപക്ഷീയമായ നിലപാട് പുലർത്തിക്കൊണ്ടാണ് മാധ്യമങ്ങൾ വാർത്തകൾ നൽകുന്നത്. പ്രിയ വർഗീസ് കേസ് വിധിയിലെ മാധ്യമങ്ങൾക്കെതിരെ പറയുന്ന ഖണ്ഡികകൾ മാധ്യമങ്ങൾ വായിച്ചുപഠിക്കണമെന്നും ഗോവിന്ദൻമാസ്റ്റർ കൂട്ടിച്ചേർത്തു.

ALSO READ: പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചുവിട്ടു, പൊലീസുകാരെ മർദിച്ചു, ഇരുപതുകാരി അറസ്റ്റിൽ

എസ്.എഫ്.ഐ നേതാക്കൾക്കെതിരായ ആരോപണങ്ങളിലും ഗോവിന്ദൻമാസ്റ്റർ പ്രതികരിച്ചു. തെറ്റായ ഒരു പ്രവണതയും പാർട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. ആരോപണങ്ങളെയെല്ലാം വളരെ ഗൗരവതരമായാണ് കാണുന്നത്. ഇത്തരം പ്രവണതകളെ പാർട്ടി തിരുത്തുമെന്നും കുറ്റവാളികളെ ഒരുതരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News