‘കേരള രാഷ്ട്രീയത്തിന്റെ സുപ്രധാനമായ അധ്യായം അവസാനിക്കുന്നു’; എം.വി ഗോവിന്ദൻമാസ്റ്റർ

ഉമ്മൻചാണ്ടിയുടെ നിര്യാണത്തോടെ കേരളം രാഷ്ട്രീയത്തിലെ സുപ്രധാനമായ ഒരു അധ്യായം അവസാനിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. കേരള ജനതയുമായി അദ്ദേഹം പുലർത്തിയ ആത്മബന്ധം ദീപ്തമായ ഓർമ്മകളായി തുടരുമെന്നും ഗോവിന്ദൻമാസ്റ്റർ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ: ‘ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം വീട് വാങ്ങേണ്ട, ഹിന്ദുക്കൾക്ക് അതാണ് നല്ലത്’; വർഗീയപരാമർശവുമായി ബിജെപി മേയർ

അതേസമയം, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആരംഭിച്ചു. ഒരോ പോയിൻ്റിലും വലിയ പങ്കാളിത്തമാൻ ഉണ്ടായിവരുന്നത്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും സാധാരണ ജനങ്ങളും ഉമ്മൻചാണ്ടിയെ അവസാനമായി ഒരുനോക്ക് കാണാൻ തടിച്ചുകൂടി നിൽക്കുകയാണ്.

ALSO READ: കേരളത്തിൽ വീണ്ടും മഴസാധ്യത, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ ഭീഷണി

വിലാപയാത്ര കടന്നുപോകുന്നതിന്റെ ഭാഗമായി തിരുവല്ല നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മാവേലിക്കര റോഡിലൂടെ വരുന്ന വാഹനങ്ങൾ കാവുംഭാഗം – ഇടിഞ്ഞില്ലം റോഡ് വഴിയും, എം സി റോഡിലൂടെ എത്തുന്ന വാഹനങ്ങൾ ബൈപാസിലൂടെയും കടത്തിവിടും. വിലാപയാത്ര ജില്ലാ അതിർത്തിയായ ഏനാത്ത് എത്തുമ്പോൾ മുതൽ നഗരത്തിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. കെഎസ്ആർടിസി ജംഗ്ഷനിൽ മൃതദേഹം 15 മിനിറ്റോളം നേരം പൊതുദർശനത്തിന് വെക്കുന്നുണ്ട്. ഏകദേശം ഒരു മണിയോടെ വിലാപയാത്ര എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും വിലാപയാത്ര കടന്നുപോകും വരെ നിയന്ത്രണം തുടരുമെന്നും ഡിവൈഎസ്പി എസ് അഷാദ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News