വന്ദേ ഭാരത്‌ കെ – റെയിലിന് പകരമാകില്ല, എംവി ഗോവിന്ദൻമാസ്റ്റർ

വന്ദേ ഭാരത്‌ കെ-റെയിലിന് പകരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. കെ-റെയിൽ എല്ലാ ജനവിഭാഗങ്ങൾക്കുള്ളതാണെന്നും ഗോവിന്ദൻമാസ്റ്റർ വ്യക്തമാക്കി.

കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ വരണമെന്നാണ് അഭിപ്രായം. എന്നാല്‍ വന്ദേഭാരത് ഒരിക്കലും കെ റെയിലിന് പകരമാകില്ല. കേരളത്തെ ഒറ്റ നഗരമാകാൻ ഉദ്ദേശിച്ചിട്ടുള്ളതാണ് കെ റെയിൽ. ഉന്നത ശ്രേണിയിലുള്ളവർക്ക് മാത്രമല്ല കെ-റെയില്ലെന്നും എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വന്ദേ ഭാരത്‌ കേരളത്തിലേക്കെത്തുമ്പോൾ ബിജെപി സഹയാത്രികനും മെട്രോമാനുമായ ഈ ശ്രീധരന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുകയാണ്. വന്ദേഭാരത് ട്രെയിനുകള്‍ കേരളത്തില്‍ ഓടിക്കാന്‍ ക‍ഴിയുമെങ്കിലും ഗുണമുണ്ടാകില്ലെന്നായിരുന്നു ശ്രീധരൻ അഭിപ്രായപ്പെട്ടത്. കേരളത്തിലുള്ള ട്രാക്കുക‍ള്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ അനുയോജ്യമല്ല. നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നതെങ്കിലും പരമാവധിയില്‍ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഓടിക്കാന്‍ ക‍ഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തില്‍ ഓടാന്‍ ക‍ഴിയില്ല. അപ്പോള്‍ 160 കിമി വേഗത്തില്‍ ഓടാന്‍ ക‍ഴിയുന്ന ട്രെയിനിനെ കേര‍ളത്തില്‍ കൊണ്ട് വന്നിട്ട് ആര്‍ക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നായിരുന്നു ഇ ശ്രീധരൻ വ്യക്തമാക്കിയിരുന്നത്. വന്ദേഭാരത് കൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് നടക്കുവെന്നും മെട്രോമാൻ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News