വർഗീയതയെയും വിഭജനശ്രമങ്ങളെയും ചെറുത്ത്‌ തോൽപ്പിക്കാൻ വിഷുവിന്റെ സന്ദേശത്തിനാകും; എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ മലയാളികൾക്കും സമ്പദ്സമൃദ്ധവും ഐശ്വര്യപൂർണവുമായ വിഷു ആശംസകൾ നേർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.

കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യമാണ്‌ വിഷു ഓർമിപ്പിക്കുന്നത്‌. മലയാളിയുടെ കാർഷിക പാരമ്പര്യത്തെ ആവേശപൂർവം തിരിച്ചുപിടിക്കാൻ വിഷു സഹായകരമാകട്ടെ. നെൽകൃഷിയും പച്ചക്കറി ഉൽപാദനവുമെല്ലാം വീണ്ടും മികവിലേയുർത്താനുള്ള ശ്രമങ്ങളാണ്‌ സർക്കാരിന്റെയും പാർട്ടിയുടെയും നേതൃത്വത്തിൽ നടന്നുവരുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

നാടിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഘട്ടത്തിലാണ്‌ ഇക്കുറി മലയാളി വിഷു ആഘോഷിക്കുന്നത്‌. സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ചാവണം മലയാളികളുടെ വിഷു ആഘോഷം. വർഗീയതയെയും വിഭജന ശ്രമങ്ങളെയും ചെറുത്ത്‌ തോൽപ്പിക്കാൻ വിഷുവിന്റെ സന്ദേശത്തിനാകുമെന്നും സ്നേഹസാഹോദര്യങ്ങൾ പങ്കുവെച്ച് ശോഭനമായൊരു കാലത്തേക്ക്‌ മുന്നേറാമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News