‘ഫാസിസ്സുകൾക്കും വർഗ്ഗീയവാദികൾക്കും കളവ് പറയാൻ മടിയില്ല’; വി മുരളീധരനെതിരെ എം വി ഗോവിന്ദൻമാസ്റ്റർ

കേന്ദ്രം കേരളത്തിന് പണം അനുവദിക്കാത്ത സാഹചര്യമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ വാദം പച്ചക്കള്ളമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. ഫാസിസ്സുകൾക്കും വർഗ്ഗീയവാദികൾക്കും എപ്പോഴും കളവ് പറയാൻ മടിയില്ലെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ALSO READ: ‘കേരളത്തെ കരിതേച്ച് കാണിക്കാനുള്ള നീചമായ പ്രചാരണം ദേശീയതലത്തിൽ നടക്കുന്നു’; മുഖ്യമന്ത്രി

കേരളത്തിലെ ധനപ്രതിസന്ധിക്ക് ഉത്തരവാദി കേന്ദ്ര സർക്കാരെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വാദം പച്ചക്കള്ളമെന്നായിരുന്നു മുരളീധരന്റെ വാദം. ഇക്കാര്യം ന്യായീകരിക്കാൻ കണക്കുകളും മുരളീധരൻ പുറത്തുവിട്ടു. ഇതിന് മറുപടിയായിട്ടായിരുന്നു ഗോവിന്ദൻമാഷിന്റെ പ്രതികരണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് മുരളീധരൻ എന്തും വിളിച്ചു പറയാൻ പാടില്ല. കേരളത്തിന് ന്യായമായും ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. 57000 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളതെന്നും കൃത്യമായ കണക്കുകൾ ചോദിച്ചാൽ വി മുരളീധരന് മറുപടിയില്ലെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

ALSO READ: ‘ജീവൻ കൊടുത്തും ദുരിതമുഖങ്ങളിൽ അർപ്പണബോധത്തോടുകൂടി പ്രവർത്തിക്കാൻ കഴിഞ്ഞവരാണ് ഫയർ ഫോഴ്‌സുകാർ’: മുഖ്യമന്ത്രി

സംസ്ഥാന സർക്കാർ ധൂർത്ത് നടത്തുന്നുവെന്ന വി മുരളീധരന്റെ ആരോപണത്തിന് ധൂർത്ത് ഉണ്ടെങ്കിൽ സി എ ജി കണ്ടുപിടിക്കട്ടെ എന്നായിരുന്നു ഗോവിന്ദൻമാസ്റ്ററുടെ മറുപടി. സംസ്ഥാന സർക്കാരിനെ കാര്യമില്ലാതെ വിമർശിക്കുന്ന ഗവർണ്ണർ പ്രതിപക്ഷ നേതാവിന്റെ അസിസ്റ്റന്റിനെ പോലെയാണ് സംസാരിക്കുന്നതെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News