‘വിലക്കുന്നവര്‍ക്കുള്ള വിലക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം’; കോണ്‍ഗ്രസിനെ പരിഹസിച്ച് എം.വി ജയരാജന്‍

ടത് അനുകൂല എം.വി.ആര്‍ ട്രസ്റ്റ് സംഘടിപ്പിച്ച സെമിനാറില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് എം.വി ജയരാജന്‍.  വിലക്കുന്നവര്‍ക്കുള്ള വിലക്കാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗമെന്ന് സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവെ സി.പി.ഐ.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കോൺഗ്രസിന്‍റേയും യു.ഡി.എഫ് സഖ്യകക്ഷികളുടേയും എതിര്‍പ്പ് മറികടന്നാണ് കുഞ്ഞാലിക്കുട്ടി കണ്ണൂരിൽ എം.വി.ആര്‍ ട്രസ്റ്റ് സംഘടിപ്പിച്ച സെമിനാറിൽ ഓൺലൈനായി മുഖ്യപ്രഭാഷണം നടത്തിയത്.

‘ഒന്നിച്ചുനിൽക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ അങ്ങനെ നില്‍ക്കണം. കുഞ്ഞാലിക്കുട്ടി പരിപാടിയിൽ പ്രസംഗിക്കും. ആ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിക്കും.’ – എം.വി ജയരാജന്‍ പ്രസംഗിക്കവെ പറഞ്ഞു. എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സഹകരണ സെമിനാറിലാണ് കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്. ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News