കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ മോന്സണ് മാവുങ്കലിന്റെ കയ്യില്‍ വലിയ തെളിവുകള്‍ ഉള്ളതായി സംശയിക്കണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. അത്തരത്തില്‍ തെളിവുകള്‍ ഉള്ളതിനാലാണ് മോൻസണ് ആത്മ മിത്രമെന്ന് സുധാകരൻ പറയുന്നത്.
ALSO READ: പണം പിന്‍വലിച്ചു; കാര്‍ഡ് എടുത്തപ്പോള്‍ എടിഎം മിഷ്യനും പൊളിഞ്ഞ് കയ്യിലെത്തി
ഡിജിറ്റൽ തെളിവുകൾ മോൻസണിന്റെ കയ്യിലുണ്ടോയെന്ന് സംശയം. രാജിവയ്ക്കില്ലെന്ന സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസ് അണികളോടുള്ള ധിക്കാരമാണെന്നും സുധാകരനെ പേറേണ്ട ഗതികേടിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: അരിക്കൊമ്പൻ അവശനെന്ന പ്രചാരണം തെറ്റ്, ആരോഗ്യവാനെന്ന് കടുവാസങ്കേതം ഡെപ്യൂട്ടി ഡയറക്ടർ
കോൺഗ്രസിന് ഭാരമായി മാറുകയാണ് കെ.സുധാകരൻ. മഹാന്മാര് ഇരുന്ന കസേരയാണ് കെപിസിസി പ്രസിഡന്റിന്റേത്. അഴിമതിക്കാർക്ക് മാത്രമേ ഇപ്പോൾ ആ സ്ഥാനത്ത് എത്താൻ കഴിയൂ. സുധാകരനെ മോൻസണിന്റെ വീട്ടിൽ കണ്ടതായി പോക്സോ അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here