തെളിവുമില്ല… വെളിവുമില്ല…; കുഴൽനാടനെ ട്രോളി എംവി ജയരാജൻ

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന മാത്യു കുഴല്‍നാടന്റെ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകളാണ് കുഴൽനാടനെതിരെ ഉയരുന്നത്. ഇപ്പോഴിതാ എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തെളിവുമില്ല… വെളിവുമില്ല… എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ALSO READ: “ഉന്നാല്‍ മുടിയാത് തമ്പീ”… കുഴല്‍നാടന് മറുപടിയുമായി പി വി അന്‍വര്‍ എം എല്‍ എ

മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന കുഴല്‍നടന്റെ ആരോപണത്തിന് തെളിവില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തുകയായിരുന്നു. വിധി വന്നതോടെ, വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴല്‍നാടനും രംഗത്തെത്തി. സിഎംആർഎല്ലുമായി ബന്ധപ്പെടുത്തി മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ഹര്‍ജി.

ALSO READ: ‘ഇത് അറ്റൻഷൻ സീക്കിങ് സിൻഡ്രോം, കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂർ വാർത്താസമ്മേളനം ഉടന്‍ കാണാം’; കുഴല്‍നാടനെ പരിഹസിച്ച് എഎ റഹീം

പിന്നീട് അത് മാറ്റി കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമെന്നായി ആവശ്യം. എന്നാല്‍ ഇത് രണ്ടും തള്ളിയാണ് ആവശ്യമായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഹര്‍ജി തള്ളുകയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചത്. ഹര്‍ജി പരിഗണിച്ച ഘട്ടങ്ങളില്‍ എല്ലാം തെളിവുകള്‍ ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി കുഴല്‍നാടനോട് ആവശ്യപ്പെട്ടു.

അപ്പോഴൊന്നും കുഴല്‍നാടന് തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഹര്‍ജി വിധി പറയാന്‍ പരിഗണിച്ച ദിവസം തെളിവ് ഉണ്ടെന്ന വാദവുമായി കുഴനാടന്‍ രംഗതത്തെത്തി. ഹര്‍ജി വീണ്ടും പരിഗണിക്കാന്‍ മാറ്റി. വീണ്ടും പരിഗണിച്ച ദിവസം കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും വീണ്ടും വാദം കേള്‍ക്കണമെന്നുമായി കുഴല്‍നാടന്റെ ആവശ്യം. അതും കോടതി അന്ന് തന്നെ തള്ളി.

ALSO READ: കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഓറഞ്ച് അലര്‍ട്ട്

കോടതി വിധി തിരിച്ചടി തന്നെയെന്ന് സമ്മതിച്ച കുഴല്‍നാടന്‍, മേല്‍കോടതിയില്‍ അപ്പീല്‍ പോകുന്ന എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയതുമില്ല. കുഴല്‍നാടനെതിരെ കടുത്ത വിമര്‍ശനവുമായി എ ബാലന്‍ രംഗത്തെത്തി. കുഴല്‍നാടന്‍ ഉയര്‍ത്തിയ ആരോപണം മാസപ്പടിയെന്ന ഓമനപേരിട്ട് വിവാദമാക്കിയ മാധ്യമങ്ങള്‍ക്ക് കൂടിയാണ് കോടതി വിധിയിലൂടെ തിരിച്ചടി നേരിട്ടത്. ആരോപണം തെറ്റെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയും എന്നായിരുന്നു കുഴല്‍നാടന്‍ അന്ന് പറഞ്ഞത്. മാപ്പ് പറയുമോ എന്നാണ് ഇനി അറിയേണ്ടതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration