അവരുടെ അന്തര്‍ധാരയില്‍ ‘ഭയം വേണ്ട, ജാഗ്രത മതി’ ; ശ്രദ്ധേയമായി എംവി ജയരാജന്‍റെ പ്രചാരണ വീഡിയോ

ണ്ണൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍റെ ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന പ്രചാരണ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. അഞ്ച് മിനിറ്റും ആറ് സെക്കന്‍ഡുമുള്ള വീഡിയോയ്‌ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള അന്തര്‍ധാര ചൂണ്ടിക്കാട്ടുന്നതാണ് ഷോര്‍ട്ട് ഫിലിം.

വോട്ട് ചോദിച്ചുവരുന്ന ബിജെപി സ്ഥാനാര്‍ത്ഥിയെ കണ്ട് ഓടി വീട്ടില്‍ക്കയറി ഇരിക്കുന്ന കുട്ടികളേയും മുതിര്‍ന്നവരേയും കാണിച്ചുകൊണ്ടാണ് ഷോര്‍ട്ട്‌ ഫിലിം തുടങ്ങുന്നത്. വീട്ടുകാരെ കാണാത്തതിനെ തുടര്‍ന്ന് നോട്ടീസ് വീട്ടില്‍ വെച്ച് സ്ഥാനാര്‍ത്ഥിയും കൂട്ടരും മടങ്ങുന്നു. ഇവര്‍ പോയതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങിയ സ്‌ത്രീ കോഴിയുടെ കാഷ്‌ഠം കോരിക്കളയാന്‍ ആ നോട്ടീസ് ഉപയോഗിക്കുന്നതും ഷോര്‍ട്ട്‌ ഫിലിമില്‍ കാണാം.

ALSO READ | നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാനെത്തി കെ കെ ശൈലജ ടീച്ചര്‍

ബിജെപി സ്ഥാനാര്‍ത്ഥി നടന്നുപോവുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയേയും കൂട്ടരേയും കാണുകയും ഇവരുമായി വിലപേശല്‍ നടത്തുന്ന ആംഗ്യങ്ങള്‍ കാണിച്ച് കൂടെക്കൂട്ടുകയും ചെയ്യുന്നു. തുടര്‍ന്ന്‌ സ്‌ക്രീനില്‍ ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന് എ‍ഴുതിക്കാണിക്കുന്നതാണ് ഷോര്‍ട്ട് ഫിലിം. വീഡിയോ അവസാനിക്കുന്നിടത്ത് എംവി ജയരാജന്‍ ഇതേ വീട്ടുകാരുമായി അടുത്ത് ഇടപ‍ഴകുന്നതും ഇവര്‍ തിരിച്ച് സ്‌നേഹം പ്രകടിപ്പിക്കുന്നതും കാണിക്കുന്നുണ്ട്.

കാണാം ഷോര്‍ട്ട് ഫിലിം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News