നടി നിഖില വിമലിന്റെ പരാമര്‍ശം; അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ഹീനമെന്ന് എം വി ജയരാജൻ

കണ്ണൂരിലെ ചില മുസ്ലീം കല്യാണവീടുകളില്‍ സ്ത്രീകൾ അടുക്കളഭാഗത്ത് ഇരുന്നാണ് ഭക്ഷണം കഴിക്കുന്നത് എന്ന നടി നിഖില വിമലിന്റെ പരാമര്‍ശത്തില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രതികരിച്ചു. കണ്ണൂരിലെ മുസ്ലീം കല്യാണവീടുകളിൽ സ്ത്രീകൾ അടുക്കളഭാഗത്ത് ഇരിക്കുന്നത് കണ്ടിട്ടില്ല. മഹാഭൂരിപക്ഷം സ്ഥലങ്ങളിലും സ്ത്രീകളും പുരുഷൻമാരും ഒരുമിച്ചാണ് ഇരിക്കുന്നത്. ചിലയിടങ്ങളിൽ പന്തലിൽ ഒരു ഭാഗത്തായി ഇരിക്കുന്നത് കണ്ടിട്ടുണ്ടെന്നും എന്നാല്‍ അടുക്കളഭാഗത്ത് ഇരിക്കുന്നതായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിഖിൽ വിമൽ പറഞ്ഞത് അവർ എവിടെയെങ്കിലും കണ്ട അനുഭവമാകാമെന്നും അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ഹീനമാണെന്നും ജയരാജന്‍ പറഞ്ഞു. സ്ത്രീ പുരുഷ സമത്വം അനിവാര്യമാണ്. ആചാരങ്ങൾക്ക് കാലികമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News