മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തിയാല്‍ ഇല്ലാതാകുന്നതല്ല രക്തസാക്ഷികളുടെ മഹത്വം: എം വി ജയരാജന്‍

മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തിയാല്‍ ഇല്ലാതാകുന്നതല്ല രക്തസാക്ഷികളുടെ മഹത്വമെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ആര്‍ എസ് എസ്സിന് എതിരായ പോരാട്ടത്തില്‍ ധീരരക്തസാക്ഷികളായവരാണ് പാനൂര്‍ ചെറ്റക്കണ്ടിയിലെ ഷൈജുവും സുബീഷുമെന്നും എം വി ജയരാജന്‍ പറഞ്ഞു. ചെറ്റക്കണ്ടി എ കെ ജി നഗറില്‍ നിര്‍മ്മിച്ച രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം വി ജയരാജന്‍.

ആര്‍ എസ് എസ് നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങളില്‍ പാനൂര്‍ മേഖലയില്‍ നിരവധി സി പി ഐ എം പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് എംവി ജയരാജന്‍ പറഞ്ഞു. കൊളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഏഴ് സി പിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു.

പാനൂര്‍ ഏരിയയില്‍ 25 സഖാക്കള്‍ക്ക് രക്തസാക്ഷികളായി. നാടാകെ സ്‌നേഹിക്കുന്നവരാണ് ചെറ്റക്കണ്ടിയിലെ രക്തസാക്ഷികളായ ഷൈജുവും സുബീഷും.വലതുപക്ഷ മാധ്യമങ്ങള്‍ ദുഷ്പ്രചരണം നടത്തിയാല്‍ രക്തസാക്ഷികളുടെ മഹത്വം ഇല്ലാതാകില്ലെന്നും എംവി ജയരാജന്‍ പറഞ്ഞു. ചെറ്റക്കണ്ടി എ കെജി നഗറിലെ ഷൈജു സുബീഷ് സ്മാരക മന്ദിരം എം വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

ഒമ്പതാമത് ഷൈജു സുബീഷ് രക്തസാക്ഷി ദിനം വിപുലമായ പരിപാടികളോടെയാണ് സിപിഐ എം ആചരിച്ചത്. ബഹുജന പ്രകടനത്തില്‍ നൂറ് കണക്കിന് പേര്‍ അണിനിരന്നു. രക്തസാക്ഷി അനുസ്മരണ സമ്മേളനത്തില്‍ സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രന്‍,പാനൂര്‍ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News