കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥ: എം വി ജയരാജൻ

കുറുക്കന്റെ കൂട്ടിൽ അകപ്പെട്ട കോഴിയെപോലെയാണ് യുഡിഎഫിൽ ലീഗിന്റെ അവസ്ഥയെന്ന് മുൻ എംഎൽഎ എം വി ജയരാജൻ. യുഡിഎഫ് സ്വീകരിക്കുന്ന പല നയങ്ങളിലും ലീഗിന്റെ പിന്തുണയില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. കോൺഗ്രസിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് യുഡിഎഫ് എന്ന പേരിൽ സ്വീകരിക്കുന്നത്. സഹകരണ സ്ഥാപനങ്ങളെ ഇ ഡിയെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമത്തെ ലീഗ് പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇത് കോൺഗ്രസ് സ്വീകരിക്കുന്ന സമീപനത്തിന് എതിരാണ്.

Also Read: പ്രസവത്തതിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു

ഏക സിവിൽ കോഡ് വിഷയത്തിൽ ആര്യാടൻ ഷൗക്കത്ത് റാലി നടത്തിയപ്പോൾ നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസ്. ലീഗ് മൂന്നു സെറ്റ് ലഭിക്കാൻ അർഹതപ്പെട്ടവരാണ്. കോൺഗ്രസിന്റെ തന്നെ പല നേതാക്കളും അത് തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇതൊന്നും കോൺഗ്രസ് കണ്ടില്ലെന്നു നടിക്കുകയാണ്.

Also Read: പെട്ടെന്ന് കീഴടക്കാമെന്ന പുടിന്റെ വ്യാമോഹം നടന്നില്ല; കടന്നുപോയ രണ്ടുവര്‍ഷങ്ങളിലെ ഉക്രൈയ്ന്‍ ചെറുത്തുനില്‍പ്പ്

മുസ്ലിം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നത് എക്കാലത്തെയും ഇടതുപക്ഷത്തിന്റെ പ്രതിബദ്ധതയാണ്. ഫാസിസ്റ്റുകളാൽ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ന്യൂനപക്ഷങ്ങളാണ്. ഉത്തരേന്ത്യൻ സാഹചര്യം കേരളത്തിൽ ഉണ്ടാകരുത് എന്നതാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. വർഗീയത ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് എതിർക്കപ്പെടേണ്ടതാണ്. വർഗീയതയ്‌ക്കെതിരായി മതവിശ്വാസികളും മതേതരവിശ്വാസികളും ഒന്നിച്ചുനിൽക്കണം എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News