എംവി നികേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ചു; ‘ഇനി മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തകന്‍’

28 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എംവി നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്കാണെന്നും സിപിഐഎമ്മിന്റെ ഭാഗമാകാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ALSO READ:കനത്ത മഴ: മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

താത്കാലികമായി മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് 2016ല്‍ അഴീക്കോട് നിയമസഭ മണ്ഡലത്തില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വീണ്ടും മാധ്യമപ്രവര്‍ത്തനത്തില്‍ സജീവമാകുകയായിരുന്നു.

ALSO READ:ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

സിഎംപി നേതാവും മുന്‍ മന്ത്രിയുമായ എംവി രാഘവന്റെ മകനാണ്. 1996ല്‍ഏഷ്യാനെറ്റില്‍ റിപ്പോര്‍ട്ടാറായി മാധ്യമപ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം പിന്നീട് 2003ല്‍ ഇന്ത്യാവിഷനില്‍ എഡിറ്റര്‍ ഇന്‍ ചീഫും സിഇഒയും ആയി. തുടര്‍ന്ന്, 2013ല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിക്കുകയും എഡിറ്റര്‍ ഇന്‍ ചീഫായി തുടരുകയുമായിരുന്നു. മികച്ച മാധ്യമപ്രവര്‍ത്തനത്തിനുള്ള രാംനാഥ് ഗോയങ്ക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News