മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് എംവിഎ 259, മഹായുതി 235 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.എന്നാൽ ബിജെപിയും ശിവസേനയും എൻസിപിയും അടങ്ങുന്ന ഭരണ സഖ്യം 53 സീറ്റുകളിലേക്കും പ്രതിപക്ഷ എംവിഎ 29 സീറ്റുകളിലേക്കും ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
നിയമസഭയിൽ 288 സീറ്റുകളാണുള്ളത്; ഇത് വരെ എംവിഎ 259 സ്ഥാനാർത്ഥികളും മഹായുതി 235 സ്ഥാനാർത്ഥികളുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കിയുള്ള സീറ്റുകളിലേക്ക് ഇരുമുന്നണികളിലും തർക്കം രൂക്ഷമാണ്. ഇരു വിഭാഗം ശിവസേനക്കും എൻ സി പിക്കും യഥാർത്ഥ പാർട്ടി ഏതാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി കൂടിയാണ് നവംബർ 20ന് നടക്കുന്ന തെരഞ്ഞെടുപ്പ്.
ALSO READ; പിന്നാലെ ഞാനുണ്ട്..സൂക്ഷിച്ചോ, ഇല്ലെങ്കിൽ തീർത്തു കളയും! ബിഹാർ എംപിക്ക് ലോറൻസ് ഗ്യാങ്ങിന്റെ വധ ഭീഷണി
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും (ശരദ് പവാർ) കോൺഗ്രസും യഥാക്രമം ഒമ്പത് പേരും 14 പേരും ഉൾപ്പെടുന്ന സ്ഥാനാർത്ഥി പട്ടിക ഞായറാഴ്ച പുറത്തിറക്കിയിരുന്നു. കോൺഗ്രസിൻ്റെ പട്ടികയിൽ രണ്ടുപേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം ഇതുവരെ 259 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത് . ഭരണകക്ഷിയായ മഹായുതി സഖ്യം ഇതുവരെ 235 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്, ശിവസേനയിൽ നിന്ന് 20 സ്ഥാനാർത്ഥികളും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുടെ നാല് സ്ഥാനാർത്ഥികളും കൂടി ചേർത്താണ് നിലവിലെ സ്ഥാനാർഥി പട്ടിക.ബിജെപി, ശിവസേന, എൻസിപി എന്നിവ ഉൾപ്പെടുന്ന മഹായുതി 53 സീറ്റുകളിലേക്കും എംവിഎ 29 സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here