ആംബുലൻസിന് മുന്നിൽ മാർഗ തടസം സൃഷ്ടിച്ച് സ്കൂട്ടർ ഓടിച്ച സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് സ്കൂട്ടർ കസ്റ്റഡിയിൽ എടുത്തു, സ്കൂട്ടർ ഓടിച്ച കോഴിക്കോട് ചെലവൂർ സ്വദേശി അഫ്നസിനോട് ഇന്ന് വൈകിട്ട് ആർ ടിഒ ക്കു മുമ്പിൽ ഹാജരാകാൻ നിർദേശം. അഫ്നസിന്റെ ലൈസൻസും സ്കൂട്ടറിന്റെ ആർ സി ബുക്കും കസ്റ്റഡിയിൽ എടുത്തു.
also read: കുമളി കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ആര്‍എസ്എസ് ആക്രമണം; ഭിന്നശേഷിക്കാരനെ മര്‍ദിച്ചു
ഏതാണ്ട് 22 കിലോമീറ്ററോളം ദൂരം ആണ് ആംബുലൻസിനു വഴി തടസം ഉണ്ടാക്കിയിരിക്കുന്നത്. വയനാട്ടിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസിനെ ആണ് ഇത്തരത്തിൽ വഴി തടസം ഉണ്ടാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here