ശബരിമല യാത്രയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിച്ചാൽ അടിയന്തിര സഹായത്തിന് എംവിഡി ഉണ്ടാകും

mvd

ശബരിമല തീർത്ഥയാത്രയിൽ ശരണപാതയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ സഹായത്തിന് എം വി ഡി ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാമെന്നും എംവിഡി പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എംവിഡി കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകുമെന്നും എം വി ഡി വ്യക്തമാക്കി. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകുമെന്നും ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം ഒരുക്കാമെന്നും എം വി ഡി കുറിച്ചു. ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകളും പങ്കുവെച്ചു.

also read: സന്നിധാനത്ത് തീർത്ഥാടക പ്രവാഹം; വെർച്ച്വൽ ക്യൂ ബുക്കിംഗ് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി

എംവിഡിയുടെ പോസ്റ്റ്

അയ്യനെ കണ്ട് സായൂജ്യമടയുന്നതിനുള്ള തീർത്ഥയാത്രയിൽ ശരണപാതയിൽ വാഹനത്തിന് എന്തെങ്കിലും തകരാർ സംഭവിക്കുകയോ മറ്റെന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടാകുകയോ ചെയ്താൽ നിങ്ങളുടെ സഹായത്തിന് M V D ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല സേഫ് സോൺ ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം. ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന MVD കൺട്രോൾ റൂമുകളിൽ നിന്നും ഏതു സമയത്തും അടിയന്തിര സഹായം ലഭ്യമാകും. എല്ലാ പ്രധാന വാഹന നിർമാതാക്കളുടെയും ബ്രേക്ക്ഡൗൺ അസിസ്റ്റൻസ്, ക്രെയിൻ റിക്കവറി, ആംബുലൻസ് എന്നീ സഹായങ്ങൾ എപ്പോഴും ലഭ്യമാകും. ഈ തീർത്ഥാടനകാലം സുഗമവും അപകടരഹിതവുമാക്കാൻ നമുക്ക് ഒന്നിച്ചു പ്രവർത്തിക്കാം. അപകടരഹിതമായ ഒരു തീർത്ഥാടനകാലം നമുക്ക് ഒരുക്കാം….
ശബരിമല സേഫ് സോൺ കൺട്രോൾ റൂം നമ്പറുകൾ :
ഇലവുങ്കൽ : 9400044991
9562318181
എരുമേലി : 9496367974
8547639173
കുട്ടിക്കാനം : 9446037100
8547639176
ഇ-മെയിൽ : safezonesabarimala@gmail.com
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News