യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കിയേക്കും; കടുത്ത നടപടിക്കൊരുങ്ങി എംവിഡി

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കടുത്ത നടപടിയിലേക്ക് കടക്കാനൊരുങ്ങി എംവിഡി. ലൈസൻസ് ആജീവനാന്തകാലം റദ്ദാക്കിയേക്കും. ഇന്ന് ആലപ്പുഴ ആർടിഒയ്ക്ക് മുൻപാകെ ഹാജരാകണം. ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണം ഇന്ന് ബോധിപ്പിക്കണം. ഈ മാസം 13 ന് ഹൈക്കോടതി സഞ്ജുവിനെതിരെ കൂടുതൽ നടപടികൾക്ക് നിർദ്ദേശം നൽകും.

Also Read; വിപണി ഇടപെടലിനായി കേന്ദ്രത്തിൽ നിന്ന് ഒരു സഹായവും ലഭിക്കുന്നില്ല; ഇത് മറികടക്കാൻ ശക്തമായ നടപടി സ്വീകരിച്ചു: മന്ത്രി ജി ആർ അനിൽ

സഞ്ജു നിരന്തരമായി മോട്ടോർ വാഹന നിയമലംഘനം നടത്തുന്നു എന്ന റിപ്പോർട്ട് എംവിഡി ഹൈക്കോടതിക്ക് കൈമാറിയിരുന്നു. സഞ്ജുവിന്റെ പഴയ നിയമലംഘനങ്ങളിലും നടപടിയുണ്ടാകും. സഞ്ജു 160 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ചു, ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു പണം ഉണ്ടാക്കി. പ്രായപൂർത്തിയാകാത്ത ആളെ വെച്ചു വാഹനം ഓടിപ്പിച്ചു. ആഡംബര വാഹനങ്ങളിൽ രൂപ മാറ്റം വരുത്തി എന്നിവയാണ് സഞ്ജു നടത്തിയ നിയമ ലംഘനങ്ങൾ.

Also Read; സീബ്രാ ലൈനില്‍ വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്സ്; പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

സഞ്ജുവിന് ഉള്ളത് നാല് ആഡംബര വാഹനങ്ങൾ. ഇതിൽ സ്വിമ്മിംഗ് പൂൾ ആക്കിയ ടാറ്റാ സഫാരി എംവിഡി പൊലീസിന് കൈമാറി. സഞ്ജു ഇന്ന് മുതൽ മെഡിക്കൽ കോളേജിൽ സേവനം ചെയ്യണം. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് 15 ദിവസം സേവനം ചെയ്യേണ്ടത്. സഞ്ജുവും കാറിലെ സ്വിമ്മിങ് പൂളിൽ കുളിച്ച മറ്റു മൂന്നുപേരും സേവനം ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News