‘വാഹനം കൈവിട്ടുപോകുമേ!’; മുന്നറിയിപ്പുമായി എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഉടമസ്ഥൻ അറിയാതെ വാഹനം കൈവിട്ടുപോകാതിരിക്കാനുള്ള മുന്നറിയിപ്പുമായി എംവിഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആർ.സിയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ നിങ്ങളറിയാതെ നിങ്ങളുടെ വാഹനത്തിന്മേലുള്ള ഉടമസ്ഥത വരെ നഷ്ടമായേക്കാമെന്ന മുന്നറിയിപ്പാണ് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നത്. ഉടമ അറിയാതെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാതിരിക്കാനും എപ്പോഴെങ്കിലും ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ യഥാര്‍ത്ഥ ആര്‍.സി ഉടമ അറിഞ്ഞുമാത്രം അത് നടത്താനും മൊബൈല്‍ നമ്പര്‍ കൃത്യമായി അപ്‍ഡേറ്റ് ചെയ്യണമെന്നും പോസ്റ്റിൽ പറയുന്നു.

ALSO READ: ‘ജൂനിയറായ ധോണിയുമായി അഭിപ്രായവ്യത്യാസം’! മനസു തുറന്ന് യുവി

നിലവിൽ വാഹനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം പരിവാഹൻ വെബ്‌സൈറ്റുവഴി ജനങ്ങൾക്ക് ലഭ്യമാക്കാവുന്നതാണ്. ഇതിൽ തന്നെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ പുതുക്കുന്നതും ടാക്സ് അടയ്ക്കുന്നതും ഉള്‍പ്പെടെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്താൻ ആർ.സി മൊബൈൽ നമ്പറുമായി ബന്ധപ്പെടുത്തണം എന്ന നിബന്ധനയുമുണ്ട്. വാഹനത്തിന്റെ ഉടമസ്ഥത നിങ്ങൾ അറിയാതെ മാറാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി പരിവാഹൻ വെബ്‌സൈറ്റുവഴി ‘മൊബൈൽ നമ്പർ അപ്ഡേറ്റ്’ എന്ന ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. ഓൺലൈനായി സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളും പോസ്റ്റിൽ വ്യക്തമാക്കുന്നു.

ALSO READ: ‘ജൂനിയറായ ധോണിയുമായി അഭിപ്രായവ്യത്യാസം’! മനസു തുറന്ന് യുവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News