കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷയിലെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. കേരളത്തിലെ എല്ലാ വാഹനങ്ങൾക്കും പൂർണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള ശ്രമങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നടത്തി വരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് വനിതാ മോട്ടോര്‍സൈക്കിള്‍ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also read:തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസിന്റെ അക്രമസമരം; പൊലീസിന് നേരെ പ്രവർത്തകരുടെ കല്ലേറ്
കേരളത്തില്‍ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല. ഇതു വലിയ ഭീഷണിയാണ്. ഇത് പരിഹരിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കേണ്ടതിനെക്കുറിച്ചുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here