പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ നിന്നും ബൈക്ക് മോഷ്ടിച്ച് നിയമലംഘനം നടത്തി കൗമാരക്കാരന്‍; പിഴ അടയ്‌ക്കേണ്ടത് ഒരുലക്ഷത്തിലധികം

crime

കാസര്‍ഗോഡ് പതിനഞ്ച് വര്‍ഷമായി പൂട്ടിയിട്ട വീട്ടിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കൗമാരക്കാരന്‍ ഉടമയ്ക്ക് നല്‍കിയത് വന്‍ തലവേദന. മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും മൂന്നുമാസം മുമ്പാണ് സഖറിയയ്ക്ക് ബൈക്കിന്റെ പേരില്‍ നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയത്. ഇതോടെയാണ് തറവാട്ടില്‍ സൂക്ഷിച്ച ബൈക്ക് മോഷണം പോയതായി സഖറിയയും കുടുംബവും അറിയുന്നത്.

ALSO READ: ഗര്‍ഭിണിയാണെന്ന് പരിഗണിക്കാതെ ഉപദ്രവിച്ചു, അനിയന്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കും; തെളിവുകള്‍ പുറത്തുവിട്ട് ഗാര്‍ഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികള്‍

നോട്ടീസുകളിലെ സൂചന പിന്‍തുടര്‍ന്ന് മോഷ്ടാവിനെ കണ്ടെത്തിയപ്പോഴാണ് കൗമാരക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്. എന്നാല്‍ കുട്ടിയുടെ വീട്ടിലെ അവസ്ഥ മനസിലാക്കിയ സഖറിയ കേസില്‍ നിന്നും ഒഴിവാക്കി. പക്ഷേ പ്രശ്‌നം കൗമാരക്കാരന്‍ നിയമലംഘനം നടത്തി ഉണ്ടാക്കിയ പിഴയാണ്. ഒന്നും രണ്ടുമല്ല 1,20,000 രൂപയിലധികമാണ് പിഴയായി ഒടുക്കേണ്ടത്.

ALSO READ: ഒറ്റയടിക്ക് മെച്ചപ്പെടുത്തിയത് 69 പോയിൻ്റ്; ടി20 റാങ്കിങിൽ തിലക് വർമ മൂന്നാം സ്ഥാനത്ത്, സഞ്ജുവും പൊളിച്ചു

ഇത്രയും വലിയ തുകയ്ക്ക് എന്തെങ്കിലും ഇളവു കിട്ടുമോയെന്ന് നോക്കാനുള്ള തീരുമാനത്തിലാണ് ഉടമ. പഴങ്ങാടി മാട്ടൂല്‍ സ്വദേശിയാണ് സഖറിയ. വെള്ളിക്കോത്ത് സ്വദേശിയാണ് കൗമാരക്കാരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News