കർണാടകയിലെ അങ്കോളയിൽ അപകടത്തിൽപെട്ട അർജുന്റെ ലോറിയുടെ അടുത്തെത്തുക എന്നത് ശ്രമകരമെന്ന് എംവിഡി ഉദ്യോഗസ്ഥൻ. 6 മീറ്ററോളം മണ്ണ് മാറ്റി വേണം ലോറിയുടെ അടുത്തെത്താൻ എന്നും ഉച്ചയോടെ കണ്ടെത്താനായേക്കുമെന്നും എം വി ഡി ഉദ്യോഗസ്ഥൻ പറഞ്ഞു.കൂടുതൽ ജെസിബിയും ഹിറ്റാച്ചിയും എത്തി രക്ഷാപ്രവർത്തനം നടത്തുമെന്നുമാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വണ്ടി സ്റ്റാർട്ട് ആയാൽ മാത്രമേ ജിപിഎസ് ഓൺ ആകൂ എന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
ALSO READ: മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടല്‍; അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനെ അപകടസ്ഥലത്തേക്ക് കടത്തിവിടും
അതേസമയം അർജുന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതപ്പെടുത്തതിന്റെ ഭാഗമായി റഡാർ എത്തിച്ചു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗളൂരുവിൽ നിന്ന് റഡാറെത്തിച്ചിരിക്കുന്നത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും ഉടൻ പരിശോധന നടത്തും. സൂറത്കൽ എൻഐടിയിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തുക.
ALSO READ: താമരശ്ശേരിയില്‍ ഒരേ ദിവസം നാല് സ്ഥാപനങ്ങളില്‍ കവര്‍ച്ച നടത്തിയ നാലംഗ സംഘം പിടിയില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here