‘ശരണപാതകൾ സുരക്ഷിതമാകട്ടെ’; പോസ്റ്റുമായി എംവിഡി

മണ്ഡലകാലം ആരംഭിച്ചതോടെ റോഡ് സുരക്ഷാ ശക്തമാക്കിയിരിക്കുകയാണ് എംവിഡി. എം വിഡിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം ഭക്തരുടെ സുരക്ഷക്കായിട്ടുള്ള മുന്നറിയിപ്പാണ്. നിരവധി ഭക്തർ കാൽനടയായിട്ടാണ് ശബരിമല ദർശനത്തിന് പോകുന്നത് എന്നും ആ സമയത്ത് പാലിക്കേണ്ട നിർദേശങ്ങളുമാണ് എം വി ഡി കുറിച്ചിരിക്കുന്നത്.

also read: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
ഭക്തർ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന സമയം വെയിൽ കുറവുള്ള അതിരാവിലെയും വൈകിട്ടും ആണ് അത് സ്വാഭാവികമായും കാഴ്ച കുറവുള്ള സമയമാണെന്നും റോഡിലെ വെളിച്ചക്കുറവും തീർത്ഥാടകരുടെ വേഷവും കൂടുതൽ അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാമെന്നും എം വി ഡി പറഞ്ഞു.ആയതുകൊണ്ട് തന്നെ കാൽനടയാത്രയായി പോകുന്ന ഭക്തർ റോഡിന്റെ വലതുവശം ചേർന്ന് കഴിയുന്നതും മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാർ കാണുന്ന രീതിയിലും സുരക്ഷിതമായും റോഡ് ഉപയോഗിക്കുക എന്നും എം വി ഡി വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News