തീർത്ഥാടകരുടെ ശ്രദ്ധക്ക്; രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിൽ വാഹനങ്ങൾ അലങ്കരിക്കേണ്ട

ശബരിമല തീർത്ഥാടകരുടെ അലങ്കരിച്ച വാഹനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി എം വി ഡി. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് എന്നാണ് എം വി ഡി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ പൊതുവെ പൂമാലകൾ കൊണ്ടും ഫോട്ടോകൾ കൊണ്ടും മറ്റുള്ളവ കൊണ്ടും അലങ്കാരം നടത്തിയാണ് തീർത്ഥാടന യാത്രക്ക് പോകാൻ ഒരുങ്ങുന്നത് , ഈ സാഹചര്യത്തിൽ ഇവ രജിസ്ട്രേഷൻ നമ്പരുകൾ മറക്കുന്ന തരത്തിലാകരുത് എന്നാണ് എം വി ഡി നിർദേശം നൽകിയിരിക്കുന്നത്. റോഡ് സുരക്ഷ കൂടി കണക്കിലെടുത്താണ് ഈ നിർദേശം. അതേസമയം സുരക്ഷയുടെ ഭാഗമായി ശബരിമല തീർത്ഥാടന കാലത്തോടനുബന്ധിച്ച് നിരവധി നിർദേശങ്ങൾ ആണ് എം വി ഡി നൽകിയിട്ടുള്ളത്

also read: ഭരണഘടന രൂപീകരിച്ചപ്പോൾ തുടങ്ങിയതാണ്, ഇപ്പോഴും അംബേദ്കറിനെ ആക്ഷേപിക്കാനുള്ള ശ്രമമാണ് ബിജെപിയുടേതെന്ന് കെ രാധാകൃഷ്ണൻ എംപി

എം വി ഡിയുടെ പോസ്റ്റ്

റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്ട്രേഷൻ നമ്പരുകൾ മറയുന്ന തരത്തിലും വാഹനങ്ങൾ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തിൽ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here