‘അപകടത്തിലേക്ക് തുറന്ന യാത്രകൾ’; ‘തൊഴിലാളികളുടെ ജീവന് പ്രാധാന്യം നൽകിയുള്ള യാത്രാ ഒരുക്കി കൊടുക്കുക എന്നത് മാന്യതയുടേയും മനുഷ്യ സ്നേഹത്തിൻ്റെയും ലക്ഷണമാണ്’

MVD

ചരക്ക് വാഹനങ്ങൾ യാത്രക്കായി ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി എംവിഡി. തുറന്ന ചരക്ക് വാഹനങ്ങളിലെ യാത്രകൾ അത്യന്തം അപകടകരവും നിയമവിരുദ്ധവും ആണ് എന്നും ഇത്തരത്തിലുള്ള ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ട് എം വി ഡി സോഷ്യൽമീഡിയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

ചിലവ് കുറഞ്ഞതും എളുപ്പം ലഭിക്കുന്നതും ആയ മാർഗ്ഗം എന്ന നിലയിൽ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാത്ത ഇത്തരം യാത്രകൾ സ്വീകരിക്കുന്നത് ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്നും സുരക്ഷിതവും അംഗീകൃതവുമായ ഗതാഗത മാർഗ്ഗം തിരഞ്ഞെടുക്കുക എന്നും എം വി ഡി മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള യാത്രാ സംവിധാനം ഒരുക്കി കൊടുക്കുക എന്നത് മാന്യതയുടേയും സാമാന്യ മര്യാദയുടെയും മനുഷ്യ സ്നേഹത്തിൻ്റെയും ലക്ഷണമാണ് എന്നും വ്യക്തമാക്കി.

ALSO READ: വിലക്കുറവും ആറ് മാസം ഫ്രീ ചാർജിങുമായി ടാറ്റയുടെ ഇവി; ഓഫർ പരിമിതകാലത്തേക്ക്

എം വി ഡിയുടെ ഫേസ്ബുക് പോസ്റ്റ്

അപകടത്തിലേക്ക് തുറന്ന യാത്രകൾ
നമുക്ക് യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉണ്ട്. യാത്രാ വാഹനങ്ങൾ തന്നെ യാത്രക്കായി ഉപയോഗിക്കുക. തുറന്ന ചരക്ക് വാഹനങ്ങളിലെ ഇത്തരം യാത്രകൾ അത്യന്തം അപകടകരവും നിയമവിരുദ്ധവും ആണ്. ചിലവ് കുറഞ്ഞതും എളുപ്പം ലഭിക്കുന്നതും ആയ മാർഗ്ഗം എന്ന നിലയിൽ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാത്ത ഇത്തരം യാത്രകൾ സ്വീകരിക്കുന്നത് ജീവൻ തന്നെ അപകടത്തിൽ ആക്കുമെന്ന് ഓർമിക്കുക. പകരം സുരക്ഷിതവും അംഗീകൃതവുമായ ഗതാഗത മാർഗ്ഗം തിരഞ്ഞെടുക്കുക.
തൊഴിലാളികളുടെ ജീവനും സുരക്ഷയ്ക്കും പ്രാധാന്യം നൽകി കൊണ്ടുള്ള യാത്രാ സംവിധാനം ഒരുക്കി കൊടുക്കുക എന്നത് മാന്യതയുടേയും സാമാന്യ മര്യാദയുടെയും മനുഷ്യ സ്നേഹത്തിൻ്റെയും ലക്ഷണമാണ്.
യാത്രകൾ സുഖകരവും സുരക്ഷിതവുമാകട്ടെ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News