ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

സ്കൂൾ വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് വേണ്ടി എടുത്ത ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. യാത്രയ്ക്ക് മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഊട്ടിയിലേക്കാണ് വിനോദയാത്രക്ക് പോകാൻ തയ്യാറെടുത്ത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

also read: കണ്ടല സഹകരണ ബാങ്ക് ക്രമക്കേട് സഹകരണ വകുപ്പ് കണ്ടെത്തിയത്; മന്ത്രി വി എൻ വാസവൻ

ഇന്ന് രാവിലെ പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്. ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ത്ഥികളും നിരാശരായി. എന്നാൽ, മറ്റു ബസുകളിലായി ടൂര്‍ പോകുമെന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ അറിയിക്കുകയായിരുന്നു. ഇതിനായി ടൂര്‍ ഓപ്പറേറ്റർ വേണ്ടുന്ന നടപടി സ്വീകരിച്ചു തുടങ്ങി.

also read: ക്ഷേത്രത്തിനുള്ളില്‍ പതിമൂന്നുകാരനെ പീഡിപ്പിച്ച പൂജാരി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News