അരുത്! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് ! മുന്നറിയിപ്പുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന വർധിച്ചു വരുന്ന അപകടനകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല എന്നും അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് ഈ കുറ്റത്തിന് വന്നിട്ടുള്ളത് എന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: ‘ദൈവം സഹായിച്ച് നാളെ ബിരിയാണിക്കടയിട്ടാലും പത്ത് കിലോ ബിരിയാണി കണ്ണുമടച്ച് ഉണ്ടാക്കാം’: നാടുവിട്ടതല്ല, മാറി നിന്നതാണെന്ന് കൃഷ്ണ

മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, 30000 രൂപ വരെ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ഉടമസ്ഥന്റെ ലൈസൻസിനെതിരെ നടപടി വരികയും ചെയ്യും. രക്ഷിതാക്കൾ മൂന്നുവർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെടുന്ന കുട്ടിക്ക് 25 വയസ്സ് പൂർത്തിയാല്‍ മാത്രമേ ലൈസൻസ് അനുവദിക്കു കൂടാതെ ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള നടപടികൾ വേറെയും വന്നേക്കാം.

ഇത്തരം അപകടങ്ങളിൽ മറ്റുള്ളവർ കൊല്ലപ്പെട്ടാൽ 7 വർഷം മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. ഇൻഷുറൻസ് നഷ്ടപരിഹാരമായി ഭീമമായ തുകയും നൽകണം. സ്വന്തം കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാം എന്നും മുന്നറിയിപ്പ് നൽകി.

ALSO READ: ‘പോറ്റി പൊളിച്ചടുക്കുന്നു ജോസ് സദ്യ വിളമ്പുന്നു’, ടർബോ ലൊക്കേഷനിലെ മമ്മൂട്ടിയുടെ വീഡിയോ വൈറൽ: കാണാം

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

അരുത്!! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് !!
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വർദ്ധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകൾ കാണിക്കുന്നത്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് തെല്ലെങ്കിലും അറിവുള്ളവർ ഒരു കാരണവശാലും ഇത്തരം പ്രവർത്തികൾക്ക് കൂട്ടുനിൽക്കില്ല, അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമഭേദഗതിയിൽ ഈ കുറ്റത്തിന് വന്നിട്ടുള്ളത്.
മോട്ടോർ വാഹന നിയമം 2019-ൽ ഭേദഗതി വരുത്തിയപ്പോൾ ഏറ്റവും കർക്കശമായ ശിക്ഷാവിധികൾ ഉൾക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനയിൽ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A). ഇതിൻ പ്രകാരം 30000 രൂപവരെ പിഴയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കുകയും ഉടമസ്ഥന്റെ ലൈസൻസിനെതിരെ നടപടി വരികയും ചെയ്യുക മാത്രമല്ല രക്ഷിതാക്കൾ മൂന്നുവർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരും. അങ്ങനെ വാഹനമോടിക്കുന്നതിന് ശിക്ഷിക്കപ്പെടുന്ന കുട്ടിക്ക് 25 വയസ്സ് പൂർത്തിയാല്‍ മാത്രമേ ലൈസൻസ് അനുവദിക്കുകയും ഉള്ളൂ. ജുവനയിൽ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള നടപടികൾ വേറെയും വന്നേക്കാം.
ഇത്തരം അപകടങ്ങളിൽ മറ്റുള്ളവർ കൊല്ലപ്പെട്ടാൽ 7 വർഷം മുതൽ 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല ഇൻഷുറൻസ് നഷ്ടപരിഹാരമായി അതി ഭീമമായ തുക അടക്കേണ്ടിയും വരും. സ്വന്തം കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാം
ക്ഷണികമായ സന്തോഷത്തിനും സൗകര്യത്തിനും സ്വന്തം കുട്ടി വാഹനം ഓടിക്കുമെന്നുള്ള അഭിമാനത്തിനും വേണ്ടി അറിഞ്ഞോ അറിയാതെയോ അനുവദിക്കുന്ന ഈ പ്രവർത്തി അവൻ്റെ ഭാവി തന്നെ നശിപ്പിക്കും.. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News