കഴിഞ്ഞ ദിവസമാണ് മോട്ടർ വാഹനവകുപ്പു തയാറാക്കിയ ‘സിറ്റിസൻ സെന്റിനൽ’ ആപ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്‌തത്. രാജ്യത്ത് ഈ സംവിധാനം നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. എം വി ഡി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽ എന്താണ് ‘സിറ്റിസൻ സെന്റിനൽ’ ആപ്പു എന്തിനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന റോഡ് അപകടങ്ങളും ഗതാഗത നിയമ ലംഘനങ്ങളും പൊതുജന പങ്കാളിത്തത്തോടെ നിയന്ത്രിക്കുക എന്നതാണ് ഈ ആപ്പിന്റെ ഉദ്ദേശം.
ALSO READ: ക്രെറ്റ ഇവി ഉൾപ്പടെ നാല് മോഡലുകളുമായി ഹ്യുണ്ടായി
വിവിധ ഗതാഗത നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ പൗരന് മൊബൈൽ ഫോൺ വഴി പകർത്തി ഈ ആപ്പ് വഴി നേരിട്ട് വാഹൻ സൈറ്റിൽ അപ് ലോഡ് ചെയ്യുന്നതിനും വകുപ്പ് ഉദ്യോഗസ്ഥർ പ്രസ്തുത ദൃശ്യങ്ങളുടെ കൃത്യതയും നിയമ സാധുതയും ഉറപ്പ് വരുത്തി ഇ-ചെലാനുകൾ തയ്യാറാക്കി ബന്ധപ്പെട്ട വ്യക്തികൾക്ക് പിഴ ചുമത്തുന്നതിനും ഉദ്ദേശിക്കുന്നതാണ് ഈ ആപ്പ്. പരിവാഹൻ ആപ്പിൽ ഈ ആപ്പിലൂടെ ഗതാഗത നിയമ ലംഘനങ്ങൾ എങ്ങിനെ അറിയിക്കാം എന്ന് വ്യക്തമാക്കുന്ന വീഡിയോയും എം വി ഡി പങ്കുവെച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here