നിങ്ങളുടെ ബ്രൈറ്റ് ലൈറ്റ് മറ്റുള്ളവർക്ക് ഇരുട്ടാകരുത്

mvd

രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്ന കാര്യം പങ്കുവെച്ച് എം വി ഡി . അവശ്യ ഘട്ടങ്ങളിൽ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമിൽ തെളിയിക്കുക എന്നും എം വി ഡി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ പറയുന്നു. രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ് എന്നും എംവി ഡി വ്യക്തമാക്കി. രാത്രിയി യാത്രകളിൽ ഹെഡ് ലൈറ്റുകൾ ഡിം ചെയ്യണ്ടത് എപ്പോഴാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ, ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ,കൂടാതെ രാത്രിയിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ആക്കാൻ മറക്കരുത് എന്നും എം വി ഡി പറയുന്നുണ്ട്.നമ്മുടെ അമിത പ്രകാശം മറ്റുള്ളവരിൽ ഇരുട്ടായി പടരാതെ ഇരിക്കട്ടെ എന്നും എം വി ഡി മുന്നറിയിപ്പ് നൽകി.

also read: മോന്റെ ബുദ്ധി റോക്കറ്റാണല്ലോ! വ്യാജ നിക്ഷേപ സ്‌കീമിന്റെ പേരിൽ 19കാരൻ തട്ടിയത് അരകോടിയോളം രൂപ

എംവി ഡിയുടെ ഫേസ്ബുക് പോസ്റ്റ്

രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. റോഡിൽ അവശ്യം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ് രാത്രി യാത്രകളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യുക എന്നത്. അവശ്യ ഘട്ടങ്ങളിൽ മാത്രം ഹെഡ് ലൈറ്റ് ഹൈ ബീമിൽ തെളിയിക്കുക.
ഓർക്കുക,താഴെ പറയുന്ന സമയങ്ങളിൽ ഹെഡ് ലൈറ്റ് ഡിം ചെയ്ത് മാത്രം സഞ്ചരിക്കുക.
1. എതിരെ വരുന്ന വാഹനം ഒരു 200 മീറ്ററെങ്കിലും അടുത്തെത്തുമ്പോൾ.
2. സ്ട്രീറ്റ് ലൈറ്റ് പ്രവർത്തിക്കുന്ന റോഡുകളിൽ.
3. ഒരു വാഹനത്തിൻ്റെ തൊട്ടുപിറകിൽ പോകുമ്പോൾ
കൂടാതെ രാത്രിയിൽ ഇൻഡിക്കേറ്റർ ഉപയോഗിക്കുമ്പോൾ തീർച്ചയായും ഹെഡ്ലൈറ്റ് ഡിം ആക്കാൻ മറക്കരുത്. കാരണം അതിശക്തമായി തെളിഞ്ഞു നിൽക്കുന്ന ഹെഡ്ലൈറ്റ് പ്രകാശത്തിൽ അതിനോട് ചേർന്ന് നിൽക്കുന്ന ഇൻഡിക്കേറ്ററിന്റെ തീവ്രത കുറഞ്ഞ പ്രകാശം എതിരെ വരുന്നവരുടെ കണ്ണിൽ പെടില്ല.ഇത് അപകടത്തിലേക്ക് വഴിതെളിക്കും
പല വാഹന നർമ്മാതാക്കളും ഹാലജൻ ലാംബുകൾക്ക് പകരം LED ലാംബുകളും HID ലാംബുകളും ഹെഡ് ലൈറ്റിൽ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത്തരം ലാംബുകൾക്ക് നിർമ്മാണ ചെലവും പരിപാലന ചെലവും കൂടുതലായതിനാൽ പല സാധാരണ വാഹനങ്ങളിലും നിർമ്മാതാക്കൾ ഹാലജൻ ലാംബുകൾ തന്നെയാണ് ഇപ്പോഴും ഉപയോഗിച്ച് വരുന്നത്. വാഹന ഉടമകൾ ഹെഡ് ലൈറ്റ് റിഫ്ലക്ടറിലെ ഹാലജൻ ബൾബ് നീക്കം ചെയ്ത് അവിടെ നേരിട്ട് LED അല്ലെങ്കിൽ HID ബൾബ് ഘടിപ്പിക്കുമ്പോൾ പലപ്പോഴും മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് വ്യാകുലരാവുന്നില്ല.
ലാംബ് മാറ്റി ഇടുന്നത് ഹെഡ് ലൈറ്റ് ഫോക്കസിംഗിൽ മാറ്റം വരുത്തുകയും അത് വഴി വെളിച്ചത്തിൻ്റെ തീവ്രത, പ്രസരണം എന്നിവ മാറുന്നത് വഴി ഹെഡ്ലൈറ്റ് ഡിം ചെയ്താൽ പോലും എതിരെയുള്ള വാഹനങ്ങളിൽ ഉള്ള ഡ്രൈവർക്ക് ഒന്നും കാണുവാൻ പറ്റാതെ ഡാസ്ലിംഗ് ഉണ്ടാകുന്നു. LED, HID ബൾബുകളിൽ റിഫ്ലക്ടറുകൾക്ക് പകരം പ്രവർത്തിക്കാൻ പ്രോജക്ടർ ലെൻസ് സജ്ജീകരണം ആണ് പലപ്പോഴും ഉപയോഗിക്കുന്നത്. അത്തരം സജ്ജീകരണം മിന്നൽ പ്രകാശം ഉണ്ടാക്കില്ല. അനധികൃത മാറ്റങ്ങൾ നടത്തുന്നത് മറ്റുള്ളവരെ അപകടത്തിലാക്കും. റോഡ് ഉപയോഗിക്കുമ്പോൾ നല്ല ശൈലിയും പെരുമാറ്റവും കാണിക്കുന്ന ഒരു സംസ്കാരം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണ്.
ഇത്തരം അനധികൃതവും അപകടകരവുമായ മാറ്റം വരുത്തലുകളിൽ വിട്ടു നിൽക്കാൻ ഏവരും ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മുടെ അമിത പ്രകാശം മറ്റുള്ളവരിൽ ഇരുട്ടായി പടരാതെ ഇരിക്കട്ടെ..സ്നേഹത്തോടെ MVD Kerala.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News