ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുണ്ടോ? വിശദവിവരങ്ങളുമായി എംവിഡി

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് മോട്ടോർ വാഹന വകുപ്പ്. 2019 സെപ്റ്റംബർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കുമായിട്ടുള്ള നിർദേശങ്ങൾ എംവി ഡി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി. 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു. ഹെവി ലൈസൻസ് 3 വർഷം ആയിരുന്നു കാലാവധി.പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു. ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.

ALSO READ: കൈരളി ന്യൂസ് ഇമ്പാക്ട്; മുംബൈയിലെ അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം

30 വയസിനുള്ളിൽ എടുത്താൽ 40 വയസു വരെയാണ് കാലാവധി.30 നും 50 നും ഇടയിൽ പ്രായമായവർക്ക് 10 വർഷത്തേക്ക് ആണ്.50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെയാണ്. 55 വയസിനു മുകളിൽ 5 വർഷം വീതം ആണ്.ഹെവി ലൈസൻസ് കാലാവധി 5 വർഷമാണ് പിന്നീട് ഓരോ 5 വർഷവും പുതുക്കണം.▫️ ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണമെന്നും നിർദേശത്തിൽ പറയുന്നു.

ALSO READ: ആടുജീവിതവുമായി മുട്ടാനില്ല; ‘ബറോസി’ന്റെ റിലീസ് നീട്ടി

എം വി ഡിയുടെ പോസ്റ്റ്

ഡ്രൈവിംഗ് ലൈസൻസ് കാലാവധി സംബന്ധിച്ച് സംശയമുള്ളവർക്കായി…….
2019 സെപ്റ്റമ്പർ 1 ന് മുൻപ് ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ അവ പുതുക്കിയവർക്കും : –
👉 20 വർഷമോ 50 വയസോ ഏതാണ് ആദ്യം പൂർത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസൻസിൻ്റെ കാലാവധി.
👉 50 വയസ് കഴിഞ്ഞാൽ ഓരോ 5 വർഷത്തേക്കും പുതുക്കി നൽകിയിരുന്നു.
👉 ഹെവി ലൈസൻസ് (Trans) – 3 വർഷം ആയിരുന്നു കാലാവധി.
പിന്നീട് ഓരോ മൂന്നു വർഷവും പുതുക്കണമായിരുന്നു.
👉 ഹസാർഡസ് ലൈസൻസ് 3 വർഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വർഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്പർ 1 ന് ശേഷം ലൈസൻസ് എടുത്തവർക്കും അല്ലെങ്കിൽ പുതുക്കുന്നവർക്കും : –
▫️30 വയസിനുള്ളിൽ എടുത്താൽ – 40 വയസു വരെ കാലാവധി .
▫️30 നും 50 നും ഇടയിൽ പ്രായമായവർക്ക് -10 വർഷത്തേക്ക്.
▫️50 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് 60 വയസു വരെ.
▫️ 55 വയസിനു മുകളിൽ 5 വർഷം വീതം.
▫️ഹെവി ലൈസൻസ് (Trans) കാലാവധി 5 വർഷം.
പിന്നീട് ഓരോ 5 വർഷവും പുതുക്കണം.
▫️ ഹസാർഡസ് ലൈസൻസ് കാലാവധി 3 വർഷം.കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുതായി എൻഡോർസ് ചെയ്യണം
👉 എല്ലാവരും അവരവരുടെ ലൈസൻസ് കാലാവധി പരിശോധിക്കുമല്ലോ?
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News