ലോക മാനസികാരോഗ്യ ദിനത്തിൽ ഡ്രൈവറുടെ മാനസികാരോഗ്യത്തിലെ ശ്രദ്ധയെ കുറിച്ച് പോസ്റ്റുമായി എംവിഡി. ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകളിലെ സുപ്രധാന ജോലിയാണ് ഡ്രൈവിംഗ്. ഒരു ഡ്രൈവറുടെ ജോലിസ്ഥലം വാഹനങ്ങളും വാഹനങ്ങൾ നിറഞ്ഞ റോഡുകളുമാണ്. ഒരു നിമിഷം മതി വാഹനത്തോടൊപ്പം ജീവിതം തന്നെ മാറി മറിയാൻ എന്നും എംവിഡിയുടെ പോസ്റ്റിൽ വ്യക്തമാക്കി.
ഡ്രൈവിംഗിൽ ശാരീരികാരോഗ്യത്തോടൊപ്പമോ ഒരുപടി മേലെയോ ആണ് ഡ്രൈവറുടെ മാനസീകാരോഗ്യം എന്നും എംവിഡി കുറിച്ചു.
ALSO READ:ഇന്ന് ലോക കാഴ്ച ദിനം; കുട്ടികളുടെ കണ്ണിനെ കാണാതെ പോകരുതേ…
മാനസീകാരോഗ്യത്തിൻ്റെ വികലത, മനസ്സിൻ്റെ ഒരു ചെറിയ ആകുലത പോലും, അനുനിമിഷം മാറിമറിയുന്ന സാഹചര്യങ്ങൾക്കും തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കുമിടെ, ഡ്രൈവറുടെ ജോലി സ്ഥലമായ റോഡിൽ അത്യന്തം അപകടകരമാണ് എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.എല്ലാ ഡ്രൈവർമാർക്കും ലോകമാനസീകാരോഗ്യദിനാശംസകളും നേർന്നു.
എം വി ഡിയുടെ പോസ്റ്റ്
ഇന്ന് ലോക മാനസീകാരോഗ്യദിനം World Mental Health day
ഇന്നത്തെ ചിന്താവിഷയം
“It’s time to prioritise mental health in the workplace ജോലിസ്ഥലത്ത് മാനസീക ആരോഗ്യത്തിന് മുൻഗണന നൽകേണ്ട കാലഘട്ടം” എന്നതാണ്
ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകളിലെ സുപ്രധാന ജോലിയാണ് ഡ്രൈവിംഗ്. ഒരു ഡ്രൈവറുടെ ജോലിസ്ഥലം വാഹനങ്ങളും വാഹനങ്ങൾ നിറഞ്ഞ റോഡുകളുമാണ്. ഒരു നിമിഷം മതി വാഹനത്തോടൊപ്പം ജീവിതം തന്നെ മാറി മറിയാൻ
ഡ്രൈവിംഗിൽ ശാരീരികാരോഗ്യത്തോടൊപ്പമോ ഒരുപടി മേലെയോ ആണ് ഡ്രൈവറുടെ മാനസീകാരോഗ്യം
ശ്രദ്ധ എന്നത് പൂർണ്ണമായും മനസ്സിൻ്റെ ജാഗ്രതാവസ്ഥയാണ്. മുന്നിലേയും പിന്നിലേയും ഇരുവശങ്ങളിലേയും മുകളിലേയും താഴത്തേയും സംഗതികളെ കാഴ്ച എന്ന പ്രതിഭാസത്തിൽ കണ്ണുകളിലൂടെ മനസ്സിലാക്കിക്കൊണ്ടിരിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ
ഡ്രൈവിംഗ് ലൈസൻസിന് 18 വയസ്സും കണ്ണുകളുടെ കാഴ്ചയും (ശാരീരിക മാനസീക ആരോഗ്യങ്ങൾ) മാത്രമാണ് അടിസ്ഥാനയോഗ്യതകൾ
കണ്ട കാഴ്ച വിശകലനം ചെയ്യുക, അനുയോജ്യമായ പ്രവൃത്തി തീരുമാനിക്കുക, ശരീരത്തിന് പ്രവർത്തിയ്ക്കാനുള്ള നിർദ്ദേശം നൽകുക, അത് കൃത്യമായി പ്രവർത്തിപ്പിക്കുക, അതിൻ്റെ പ്രതികരണം (feedback) മനസ്സിലാക്കി സുരക്ഷ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി കൃത്യങ്ങൾ തുടർച്ചയായി ചെയ്യേണ്ടുന്ന മനസ്സിൻ്റെ ഒരു ജോലിയാണ് ഡ്രൈവിംഗ്. ഇതാണ് ഡ്രൈവിംഗിലെ 3 Second Rule ൻ്റെ അടിസ്ഥാനം
കാണാത്ത കാഴ്ചകളാണ് ഡ്രൈവറുടെ Blind Spot-കൾ. Blind Spot കൾ ഏത് നിമിഷവും Black Spot കൾ ആയി മാറാം
തിരമാല പോലെ, മേൽവിവരിച്ച മനസ്സിൻ്റെ പ്രവൃത്തികൾ, അനുനിമിഷം അനിർവ്വചനീയമായി ആവർത്തിക്കേണ്ടി വരുന്നു എന്നത് ഡ്രൈവിംഗിനെ മറ്റു ജോലികളിൽ നിന്നും വ്യത്യസ്തവും ദുഷ്കരവും അരക്ഷിതവുമാക്കുന്നു
മാനസീകാരോഗ്യത്തിൻ്റെ വികലത, മനസ്സിൻ്റെ ഒരു ചെറിയ ആകുലത പോലും, അനുനിമിഷം മാറിമറിയുന്ന സാഹചര്യങ്ങൾക്കും തീരുമാനങ്ങൾക്കും പ്രവൃത്തികൾക്കുമിടെ, ഡ്രൈവറുടെ ജോലി സ്ഥലമായ റോഡിൽ അത്യന്തം അപകടകരമാണ്
ബോധപൂർവ്വമുള്ള നിയമലംഘനശീലങ്ങൾ ഡ്രൈവിംഗിനിടേയുള്ള മൊബൈൽ ഉപയോഗം ഉൾപ്പെടേയുള്ള പ്രവർത്തികൾ, റോഡിൽ തുപ്പുക, അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുക, മറ്റുള്ളവർക്ക് അസൗകര്യമുണ്ടാക്കി പാർക്കു ചെയ്യുക, അപകടഘട്ടത്തിൽ വാഹനം നിർത്താതേയോ വാഹനം ഉപേക്ഷിച്ചോ കടന്നു കളയുക, റോഡിൽ വാക്കുതർക്കവും സംഘട്ടനങ്ങളും ഉണ്ടാക്കുക തുടങ്ങിയ അപക്വമായ പ്രവൃത്തികൾ മാനസീകാരോഗ്യം വികലമാണെന്നതിൻ്റെ ലക്ഷണങ്ങളുമാണ്
സ്വന്തം മനസ്സിനെ എപ്പോഴും നിരീക്ഷിക്കുക, യുക്തമായി പ്രതികരിക്കുക, കരുതലും സുരക്ഷാബോധവും നിറയ്ക്കുക
ഓർക്കുക റോഡുകളും വാഹനങ്ങളും ഡ്രൈവർമാരുടെ ജോലിസ്ഥലമാണ്
എല്ലാ ഡ്രൈവർമാർക്കും ലോകമാനസീകാരോഗ്യദിനാശംസകൾ