ഒരു നിമിഷത്തെ മയക്കത്തിന് ചിലപ്പോൾ വലിയ വിലകൊടുക്കേണ്ടി വരും

രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉറക്കം വന്നാൽ വിശ്രമിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം തിരിച്ചറിഞ്ഞ് റസ്റ്റ് എടുത്ത് ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക എന്നാണ് എംവിഡി പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്.

രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസ്സവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത് നമ്മൾ പലർക്കും ഉണ്ടാകുന്ന തെറ്റായ ചിന്താഗതിയാണെന്നും അതിൽ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട് എന്നുമാണ് എംവിഡി പറയുന്നത്. രാത്രി സമയങ്ങളിൽ നമ്മുടെ വിശ്രമവേളകൾ ആക്കാൻ നമ്മുടെ ശരീരം അതിന്റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണ്. ഇത്തരം വേളകളിലാണ് വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നത്. ഇത് അപകടമാണ് എന്നാണ് എംവിഡിയുടെ പോസ്റ്റ്.

ALSO READ: ടിക് ടോക്കിനെ പിന്നിലാക്കി ഇന്‍സ്റ്റാഗ്രാമം; കണക്കുകള്‍ ഇങ്ങനെ

എംവിഡിയുടെ പോസ്റ്റ്

നമ്മൾ പലർക്കും ഉണ്ടാകുന്ന തെറ്റായ ഒരു ചിന്താഗതിയാണ് രാത്രികാലങ്ങളിൽ ദീർഘദൂരം യാത്രകൾ യാതൊരു തടസ്സവും കൂടാതെ ലക്ഷ്യസ്ഥാനത്തേക്ക് എത്രയും വേഗം എത്തിച്ചേരാം എന്നത് എന്നാൽ അതിൽ പതുങ്ങി ഇരിക്കുന്ന ഒരു അപകടം ഉണ്ട് എന്തെന്നാൽ നമ്മൾ പകൽ സമയങ്ങളിൽ ജോലി ചെയ്തു രാത്രിയിൽ വിശ്രമിക്കുന്നവരാണ് രാത്രി സമയങ്ങളിൽ നമ്മുടെ വിശ്രമവേളകൾ ആക്കാൻ നമ്മുടെ ശരീരം അതിന്റേതായ രീതിയിൽ തുലനം ചെയ്തു നിർത്തിയിട്ടുള്ളതാണ് ഇത്തരം വേളകളിലാണ് നമ്മൾ വാഹനങ്ങളുമായി ദീർഘദൂര യാത്ര നടത്തുവാൻ തയ്യാറെടുക്കുന്നത് അവിടെ പതിയിരിക്കുന്ന ആ വലിയ അപകടത്തെ നമ്മൾ മനസ്സിലാക്കുക രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ഉണ്ടാകുന്ന ക്ഷീണം നമ്മൾ തിരിച്ചറിഞ്ഞു ആ ക്ഷീണത്തിന് റസ്റ്റ് എടുത്ത് കൃത്യമായി ഉറങ്ങി ക്ഷീണം മാറ്റിയതിനുശേഷം മാത്രം യാത്ര തുടരുക ഏവർക്കും സുരക്ഷിതമായ ഒരു യാത്ര നേരുന്നു ശുഭയാത്ര.

ALSO READ: രാമനവമിക്ക് പൊതു അവധി പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News