ആശ്വാസം ചെറുതല്ല; മുൻ വർഷത്തേക്കാൾ റോഡപകടങ്ങൾ കുറവ്; കാരണങ്ങൾ എന്തെന്ന് വ്യക്തമാക്കി എംവിഡി

2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തുവിട്ട് മോട്ടോർ വാഹനവകുപ്പ്. 2022 നെ അപേക്ഷിച്ച്
2023ൽ റോഡപകടങ്ങളിൽ കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് എം വി ഡി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിൽ കാണാം. 2022 ൽ 4317 ആയിരുന്നെങ്കിൽ 2023 ൽ 4010 ആയി കുറഞ്ഞുവെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.കഴിഞ്ഞ കുറച്ച്‌ വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ ഒരു കുറവാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്.

ALSO READ: അവധിക്കാലമാണ്, എടുത്തുചാടല്ലേ മക്കളെ ; മുന്നറിയിപ്പുമായി കേരളപൊലീസ്

എ ഐ ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്. റോഡുസുരക്ഷാ പ്രവർത്തനങ്ങളും അപകടങ്ങൾ കുറയാൻ സഹായകമായി.ഭൂരിഭാഗം ആളുകളും ഹെൽമെറ്റ്, സീറ്റ് ബെൽട്ട് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങിയതും നല്ല ഒരു പ്രതീക്ഷയാണ് എന്നും പോസ്റ്റിൽ പറയുന്നു.ഒരുമിച്ച് പ്രവർത്തിച്ചാൽ ഇനിയും അപകടങ്ങളും മരണങ്ങളും കുറക്കാൻ കഴിയുമെന്നും എം വി ഡി വ്യക്തമാക്കി.

ALSO READ: ജോസഫ് ഗ്രൂപ്പിന് രൂക്ഷവിമർശനം; സജി മഞ്ഞക്കടമ്പിലിനെ തള്ളി പറയാതെ പുതിയ ജില്ലാ ചെയർമാനെ നിശ്ചയിച്ച് യുഡിഎഫ് കോട്ടയം ജില്ലാ നേതൃത്വം

എം വി ഡി യുടെ പോസ്റ്റ്

307 എന്നത് ചെറിയ കുറവല്ല.
2023ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തു വരുമ്പോൾ അപകട മരണം 2022 ലെ 4317 എന്ന നമ്പറിൽ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം.
അതായത് 2022 നെ അപേക്ഷിച്ച് മരണസംഖ്യയിൽ 307 പേരുടെ കുറവ്.(7.2ശതമാനം)
കഴിഞ്ഞ കുറച്ച്‌ വർഷങ്ങളുടെ കണക്കെടുത്താൽ ഇത് വലിയ ഒരു കുറവാണ് എന്ന് തന്നെ പറയേണ്ടി വരും. 2018 ൽ 4303, 2019 ൽ 4440, 2020 ൽ 2979, 2021 ൽ 3429 ( 2020, 21 വർഷങ്ങൾ കോവിഡ് കാലഘട്ടമായിരുന്നു)2022 ൽ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്.
2020 ൻ്റെ തുടക്കത്തിൽ ഒരു കോടി നാൽപത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവിൽ ഒന്നേമുക്കാൽ കോടിയോടടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം പകുതിയോടെ പ്രവർത്തനമാരംഭിച്ച Al ക്യാമറ നല്ലൊരു പരിധി വരെ അപകട മരണങ്ങൾ കുറയാനുള്ള കാരണമായിട്ടുണ്ട്. കൂടാതെ മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ നടത്തുന്ന എൻഫോർസ്മെൻ്റ്, റോഡുസുരക്ഷാ പ്രവർത്തനങ്ങളും അപകടങ്ങൾ കുറയാൻ സഹായകമായി.
ഭൂരിഭാഗം ആളുകളും ഹെൽമെറ്റ്, സീറ്റ് ബെൽട്ട് തുടങ്ങിയ ജീവൻ രക്ഷാ സംവിധാനങ്ങൾ ശീലമാക്കാൻ തുടങ്ങി എന്നത് നല്ല ഒരു പ്രതീക്ഷയാണ് നൽകുന്നത്.
ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ അപകടങ്ങളും മരണവും ഇനിയും കുറക്കാൻ കഴിയുമെന്ന് തന്നെയാണ് ഇതിൽ നിന്നു മനസിലാവുന്നത്.
അതിനായി മുഴുവൻ ജനങ്ങളുടെയും പരിപൂർണ സഹകരണം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News