നിങ്ങളും സൂപ്പർ ഹീറോയാണ്! അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ; എംവിഡി

ശ്രദ്ധയോടെ വാഹനമോടിക്കുന്നതിനെക്കുറിച്ച് സോഷ്യൽമീഡിയ പോസ്റ്റുമായി എംവിഡി. അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫൻസീവ് ഡ്രൈവിംഗ്. ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തിൽ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിർണായക ഘടകമെന്നും പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ:‘എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനൊപ്പം’: എളമരം കരീം എംപി

നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിൻ്റെയും സുരക്ഷ, വാഹനമോടിക്കുന്നവരിലാണെന്നും അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക, എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ എന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു.

മിതമായ വേഗതയിൽ, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആർക്കും അപകടമുണ്ടാകാതെ അത്തരം സാഹചര്യം തരണം ചെയ്യുമ്പോൾ നിങ്ങൾ ഒരു യഥാർത്ഥ ഹീറോയാകുന്നു.സൂപ്പർ ഹീറോ!! എന്നാണ് എം വി ഡി യുടെ പോസ്റ്റ്.

ALSO READ: കൊച്ചിയിൽ വീട്ടമ്മയെ ഇറക്കിവിട്ട സംഭവം; രക്തസാക്ഷി വിദ്യാധരൻ്റെ വീട്ടിൽ ഉമാ തോമസ് അത്രികമിച്ചു കയറി, വിശദീകരണവുമായി ജിജോ വിദ്യാധരൻ

എം വി ഡി യുടെ സോഷ്യൽമീഡിയ പോസ്റ്റ്

  നിങ്ങളും സൂപ്പർ ഹീറോയാണ്!
നിരത്തിലൂടെ വാഹനമോടിക്കവേ അപ്രതീക്ഷിതമായി മുന്നിലേക്കെത്തിയേക്കാവുന്ന എന്തിൻ്റെയും സുരക്ഷ, വാഹനമോടിക്കുന്ന നിങ്ങളിലാണ്.
അപ്രതീക്ഷിതമായ എന്തും പ്രതീക്ഷിക്കുക
എന്നതാണ് ഡ്രൈവിംഗിലെ ശ്രദ്ധ.
അപ്രതീക്ഷിതമായ എന്തിനേയും സുരക്ഷിതമായി തരണം ചെയ്യുന്ന പ്രവൃത്തിയാണ് ഡിഫൻസീവ് ഡ്രൈവിംഗ്.
ഡ്രൈവറുടെ തീരുമാനവും അത് എടുക്കാനുള്ള സമയവുമാണ് നിരത്തിൽ ഒരു അപകടം ഉണ്ടാവണോ വേണ്ടയോ എന്നതിന്റെ നിർണായക ഘടകം.
വേഗത കൂടുന്തോറും തീരുമാനം എടുക്കാനുള്ള സമയം കുറയുകയും എടുക്കുന്ന തീരുമാനം തെറ്റിപ്പോകാനുള്ള സാധ്യത കൂടുകയും ചെയ്യും.
അപ്രതീക്ഷിതമായി പലതിനെയും നമുക്ക് നിരത്തിൽ നേരിടേണ്ടി വന്നേക്കാം.
അതൊരു കുരുന്നു ജീവനാകാം, മറ്റേതെങ്കിലും ജീവിയാകാം.
മിതമായ വേഗതയിൽ, തികഞ്ഞ ശ്രദ്ധയോടെയുള്ള ഡ്രൈവിംഗിലൂടെ ആർക്കും അപകടമുണ്ടാകാതെ അത്തരം സാഹചര്യം തരണം ചെയ്യുമ്പോൾ നിങ്ങൾ ഒരു യഥാർത്ഥ ഹീറോയാകുന്നു.
സൂപ്പർ ഹീറോ!!
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News