ഈ കാലഘട്ടം പലതരം അനാരോഗ്യ പ്രവണതകളുടെ ഭ്രമയുഗമാണ്; ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട

സുരക്ഷിതമായ ഡ്രൈവിങ് മുന്നറിയിപ്പുമായി എംവിഡി.മമ്മൂട്ടി ചിത്രം ഭ്രമയുഗവുമായിബന്ധപെടുത്തിയാണ് എംവിഡി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. നാം ജീവിക്കുന്ന ഈ കാലഘട്ടം പലതരം അനാരോഗ്യ പ്രവണതകളുടെ ഭ്രമയുഗമാണ് എന്നാണ് എംവിഡി. പുതുതലമുറ വാഹനങ്ങളിൽ കാട്ടുന്നത് അനുചിതമായ ആവേശത്തിൻ്റെ ഭ്രമയുഗവുമാണ് എന്നും എംവിഡി കുറിച്ചിരിക്കുന്നു.

നിരത്തുകളിൽ ദിനരാത്രങ്ങളിൽ നിറയുന്ന ഗതാഗത നിമിഷങ്ങൾ വൈവിദ്ധ്യമാർന്ന വാഹനങ്ങളുടെ ഭ്രമണപഥമാണ്. നിരവധി പേരുടെ ജീവനും ജീവിതവും ഒക്കെ ഭ്രമണം ചെയ്യുന്ന പന്ഥാവാണ് പൊതുനിരത്തുകൾ. റോഡുകളിൽ തനിക്കും മറ്റുള്ളവരിലും സംഭ്രമം പടർത്തിയുള്ള ഡ്രൈവിംഗിൽ ഭ്രമിക്കാതിരിക്കുക എന്നാണ് ഭ്രമയുഗം ചിത്രത്തിലെ ഡയലോഗുമായി ബന്ധപ്പെടുത്തി കുറിച്ചിരിക്കുന്നത്.

ALSO READ: കോഴിക്കോട് വയോധികനെ കാണ്മാനില്ല

പൊതു സ്ഥലത്തായാലും സ്വകാര്യസ്ഥലത്തായാലും വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും അനുസരിച്ചു മാത്രം വാഹനങ്ങൾ കൈകാര്യം ചെയ്യുക.ഇന്നു സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട എന്നാണ് മുന്നറിയിപ്പ്.

ALSO READ: കേരളം ചുട്ടുപൊള്ളും…ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

എംവിഡിയുടെ പോസ്റ്റ്

നാം ജീവിക്കുന്ന ഈ കാലഘട്ടം പലതരം അനാരോഗ്യ പ്രവണതകളുടെ ഭ്രമയുഗമാണ്….
പുതുതലമുറ വാഹനങ്ങളിൽ പുതുതലമുറ കാട്ടുന്നത് അനുചിതമായ ആവേശത്തിൻ്റെ
ഭ്രമയുഗവുമാണ്.
നിരത്തുകളിൽ ദിനരാത്രങ്ങളിൽ നിറയുന്ന ഗതാഗത നിമിഷങ്ങൾ വൈവിദ്ധ്യമാർന്ന വാഹനങ്ങളുടെ ഭ്രമണപഥമാണ്. നിരവധി പേരുടെ ജീവനും ജീവിതവും ഒക്കെ ഭ്രമണം ചെയ്യുന്ന പന്ഥാവാണ് പൊതുനിരത്തുകൾ.
റോഡുകളിൽ തനിക്കും മറ്റുള്ളവരിലും സംഭ്രമം പടർത്തിയുള്ള ഡ്രൈവിംഗിൽ ഭ്രമിക്കാതിരിക്കുക. സംഭ്രാന്തി പരത്തി സംഭ്രമമാവാതിരിക്കാൻ പരിഭ്രമിയ്ക്കാതെ ശീലിയ്ക്കാം ശരിയായ വാഹനഭ്രമണചക്ര ക്രമങ്ങൾ
പൊതു സ്ഥലത്തായാലും സ്വകാര്യസ്ഥലത്തായാലും വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും അനുസരിച്ചു മാത്രം വാഹനങ്ങൾ കൈകാര്യം ചെയ്യുക.
ഇന്നു സൂക്ഷിച്ചാൽ നാളെ ദുഃഖിക്കേണ്ട
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News