വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിൽ ആക്കരുത്, കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കട്ടെ

രാത്രി യാത്രകളിലെ വാഹനങ്ങളിലെ അതിതീവ്ര ലൈറ്റുകൾ മൂലം ഉണ്ടാകുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വരികയും തന്മൂലം വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് പോസ്റ്റിൽ പറയുന്നു.

ALSO READ: കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സമ്മര്‍ ക്യാമ്പ്

എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്രപ്രകാശം മൂലം ഡ്രൈവറുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെ Dazzling of light എന്നാണ് അറിയപ്പെടുന്നത്.ചില സമയങ്ങളിൽ ഉയർന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ് എന്നും എംവിഡിയുടെ പോസ്റ്റിൽ പറയുന്നു.നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിൽ ആക്കരുത്. കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കട്ടെ എന്നും എംവിഡി കുറിച്ചു.

ALSO READ: ‘ദേ അതെനിക്ക് ഇതാണ്…’; മാധ്യമപ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി സുരേഷ് ഗോപി,വിവാദം

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

രാത്രി യാത്രകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ തീവ്ര പ്രകാശം മൂലം നിങ്ങളുടെ കണ്ണുകൾ നൈമിഷികമായ അന്ധത അനുഭവിച്ചിട്ടുണ്ടോ?
ഇത്തരത്തിൽ ഡ്രൈവറുടെ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന പ്രതിഭാസത്തെയാണ് Dazzling of light എന്ന് അറിയപ്പെടുന്നത്.
ചില സമയങ്ങളിൽ നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ ഉപയോഗം മൂലം ഡ്രൈവർക്ക് വാഹനം നിയന്ത്രിക്കാൻ കഴിയാതെ വരികയും തന്മമൂലം വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഉയർന്ന തീവ്രതയുള്ളതും നിയമവിരുദ്ധവുമായ ലൈറ്റുകൾ വാഹനത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹമാണ്.
നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിൽ ആക്കരുത്.
*”കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കട്ടെ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News