പട്ടിയുണ്ട് സൂക്ഷിക്കുക! മുൻവിധിയോടെ വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക

തെരുവുനായ്ക്കളുടെ ശല്യം ഏതു നിമിഷവും റോഡ് അപകടങ്ങൾക്ക് ഇടവരുത്തുന്നുവെന്നും ജാഗ്രതയോടെ വാഹനമോടിക്കണമെന്ന മുന്നറിയിപ്പുമായി എംവിഡി.ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അതിനാൽ അടിയന്തരഘട്ടത്തിൽ വാഹനം സുരക്ഷിതമായി നിർത്താൻ പാകത്തിൽ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്രയാത്രികർ വാഹനം കൈകാര്യം ചെയ്യേണ്ടത് എന്നും എംവിഡി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാർക്ക് ഭീഷണിയാകുന്നത് ഇത്തരം റോഡുകളിൽ മുന്നിൽ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുൻവിധിയോടെ വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക എന്നും എംവിഡി വ്യക്തമാക്കി.

ALSO READ: താനൂരില്‍ ക്രിമിനല്‍ കേസുകളിലെ പ്രതി കാപ്പ നിയമ പ്രകാരം അറസ്റ്റില്‍

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

അലഞ്ഞുതിരിയുന്ന തെരുവ്നായക്കൾ ലോകമെമ്പാടുമുള്ള നിരത്തുകളിൽ വാഹന യാത്രക്കാർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്, അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകൾ ഭക്ഷണം തേടി നമ്മുടെ റോഡുകളിൽ കൂട്ടത്തോടെയും ഒറ്റയായും ഇറങ്ങാറുണ്ട് ഇത് റോഡ് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു.
കണക്കുകൾ പ്രകാരം റോഡിൽ അലയുന്ന നായ്ക്കൾ മൂലം 1,376 അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ഇക്കാലത്ത് റോഡപകടങ്ങൾക്കു ഏറ്റവും പ്രധാന കാരണങ്ങളിൽ ഒന്നു തെരുവ് മൃഗങ്ങളാണ്. ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അതിനാൽ ഒരു അടിയന്തരഘട്ടത്തിൽ വാഹനം സുരക്ഷിതമായി നിർത്താൻ പാകത്തിൽ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികർ വാഹനം കൈകാര്യം ചെയ്യേണ്ടത്. പ്രത്യേകിച്ചും ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാർക്ക് ഭീഷണിയാകുന്നത് ഇത്തരം റോഡുകളിൽ മുന്നിൽ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുൻവിധിയോടെ വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News