‘ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി’; ഇനി ലോക്ക് ആകും

ബൈക്കിൽ ട്രിപ്പിൾ റൈഡിനെതിരെ മുന്നറിയിപ്പുമായി എം വി ഡി.ട്രിപ്പിൾ റൈഡ് അത്യന്തം അപകടകരവും അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകുമെന്നുമാണ് എംവിഡിയുടെ മുന്നറിയിപ്പ്. ഈ യാത്ര ശ്രദ്ധയിൽപെട്ടാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരുമെന്നും സോഷ്യൽമീഡിയയിൽ പങ്കുവെച്ച എംവിഡിയുടെ പോസ്റ്റിൽ പറയുന്നത്. ഈ ‘വീരകൃത്യം’ ശിക്ഷാർഹവും ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക എന്നും പറഞ്ഞു.

ALSO READ: വന്യജീവി ആക്രമണം; മൂന്ന് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം ഇന്ന്

എംവിഡിയുടെ ഫേസ്ബുക് പോസ്റ്റ്

*ട്രിപ്പിൾ ട്രിപ്പ് ട്രബിളാണ് ചങ്ങായി*
ഇരുചക്രവാഹനങ്ങളിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ല. നമ്മുടെ പ്രത്യേക സാഹചര്യത്തിൽ ഇരുചക്രവാഹനങ്ങളിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു
പക്ഷെ ഈ രണ്ട് സീറ്റ് വാഹനത്തിൽ മൂന്നുപേർ കയറിയ ട്രിപ്പിൾ റൈഡിംഗ് സർക്കസ്സ് അഥവാ സാഹസം നമ്മുടെ റോഡുകളിലെ ഒരു നിത്യകാഴ്ചയാണ്. ചിലപ്പോഴൊക്കെ അതിൽ കൂടുതലും കാണാറുണ്ട്.
ഈ നിരോധിതശീലം അത്യന്തം അപകടകരമാണ്. അടിയന്തിരഘട്ടത്തിൽ കൈത്താങ്ങ് ആകേണ്ട ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും കാരണമാകാം. അതിനാൽ തന്നെ ഈ ‘വീരകൃത്യം’ ശിക്ഷാർഹവുമാണ്.
ഇത്തരത്തിൽ 2 ൽ കൂടുതൽ പേർ ഒരു ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ, ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടേയുള്ള കർശന നടപടികൾ നേരിടേണ്ടിവരും.
ട്രിപ്പിൾ ട്രിപ്പുകൾ ഒരു പക്ഷെ നിയമനടപടികൾ നേരിടാൻ പോലും അവശേഷിക്കാതെയാകും അവസാനിക്കുക.
ദയവായി ഇരുചക്ര വാഹനങ്ങളിൽ ഒരു തരത്തിലുമുള്ള സാഹസങ്ങൾക്ക് മുതിരാതിരിക്കുക.

ALSO READ: കയ്യിലുള്ള ഒരു രാജ്യസഭാസീറ്റ് ബിജെപിക്ക് ദാനം ചെയ്യുക എന്ന വലിയ തെറ്റാണ് കോൺഗ്രസ് ചെയ്യുന്നത്; ജോൺ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് ഹരീഷ് വാസുദേവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News