ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്; മുന്നറിയിപ്പ് നൽകി എം വി ഡി

ഹെൽമെറ്റ് ധരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി എം വി ഡി. ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ് എന്ന് സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഇരുചക്ര വാഹനം അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ് എന്നും എം വി ഡി പറഞ്ഞു.

ഗുണനിലവാരമുള്ള ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെൽമെറ്റുകൾ തെരഞ്ഞെടുക്കുവാൻ ആയി ശ്രദ്ധിക്കുക എന്നും ശരിയായരീതിയിൽ ഹെൽമെറ്റ് ധരിച്ച് ജീവൻ നിലനിർത്തുക എന്നും മുന്നറിയിപ്പിൽ പറയുന്നു.

also read:പാലക്കാട് കഞ്ചിക്കോട് പ്ലാസ്റ്റിക് സംഭരണ ശാലയില്‍ തീ പിടിത്തം

എംവിഡിയുടെ പോസ്റ്റ്

നമുക്കെല്ലാം അറിയാം ഇരുചക്രവാഹനം ഓടിക്കുമ്പോൾ ഹെൽമെറ്റ് നിർബന്ധമാണ് എന്നാലും അത് എങ്ങനെ ധരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവർ ഒരുപാട് ഉണ്ട്.
ഇരുചക്ര വാഹനം നിങ്ങൾ അപകടത്തിൽ പെടുമ്പോൾ ആഘാതം ഏൽക്കുന്നത് കൂടുതലും തലയ്ക്കാണ് അതിലൂടെ തലയോട്ടിക്ക് പൊട്ടല് സംഭവിക്കുകയും അത്തരത്തിൽ തൽക്ഷണത്തിൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത വളരെയധികം കൂടുതലാണ്, തലച്ചോറിന് സംഭവിക്കുന്ന പരിക്കുകൾ പലതും ആശുപത്രികളിൽ എത്തിച്ചാൽ പോലും ജീവൻ രക്ഷിക്കാൻ സാധിക്കാതെയും വരുന്നു. ആയതിനാൽ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്.
നാം പലരും ഹെൽമെറ്റുകൾ കൃത്യമായി തിരഞ്ഞെടുക്കാൻ സാധിക്കാത്തതിന്റെ വീഴ്ചകൾ മൂലം അപകടത്തിൽ പെടുന്നുണ്ട്, ഗുണനിലവാരമുള്ളതും ISI മുദ്രയുള്ളതും Face Shield ഉള്ളതുമായ ഹെൽമെറ്റുകൾ, ശിരസ്സിന് അനുയോജ്യമായ വലിപ്പത്തിലുള്ളതുമായ ഹെൽമെറ്റുകൾ തിരഞ്ഞെടുക്കുവാൻ ആയി ശ്രദ്ധിക്കുക. ഹെൽമറ്റിന്റെ പുറം ചട്ടയ്ക്കു താഴെയുള്ള Shock Absorbing Lining അപകടം നടക്കുമ്പോൾ തലയോട്ടിയിൽ ഏൽക്കുന്ന ശക്തമായ ക്ഷതം കുറയ്ക്കുവാൻ സഹായിക്കുന്നു മാത്രമല്ല ഗുരുതരമായ പരിക്ക് പറ്റാതെയും സംരക്ഷിക്കുന്നു. ആയതിനാൽ അത്തരത്തിൽ സെലക്ട് ചെയ്ത് ഉപയോഗിക്കുന്ന ഹെൽമെറ്റുകൾ ധരിച്ച് കൃത്യമായി ധരിച്ച് ചിൻ ട്രാപ്പുകൾ ഉപയോഗിച്ച് ഹെൽമെറ്റ് ശിരസ്സിൽ മുറുക്കി ഉറപ്പിക്കുവാൻ ശ്രദ്ധിക്കുക, ഇല്ലെങ്കിൽ ഒരു അപകടം നടക്കുന്ന സമയത്ത് ഇടിയുടെ ആഘാതത്തിൽ ആദ്യം ഹെൽമെറ്റ് തെറിച്ചു പോകാനുള്ള സാധ്യത വളരെയധികം ഏറെയാണ്.
ശെരിയായരീതിയിൽ ഹെൽമെറ്റ് ധരിക്കു ജീവൻ നിലനിർത്തു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News