‘റോഡുജീവിതം’, നിങ്ങൾക്ക് സംഭവിക്കാത്ത അപകടങ്ങൾ നിങ്ങൾക്ക് വെറും കെട്ടുകഥകളായി തോന്നിയേക്കാം

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് അഭിനയിച്ച ആടുജീവിതം. സിനിമക്കൊപ്പം വൈറലാണ് അതിന്റെ പോസ്റ്ററും. ആടുജീവിതത്തിന്റെ പോസ്റ്ററും ടാഗ് ലൈനും ബന്ധപ്പെടുത്തി നിരവധി സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും പോസ്റ്ററുകൾ വൈറലാകുകയാണ്. അതിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ വരെ ഉൾപെട്ടിട്ടുണ്ട്.

ALSO READ: പൊതുസ്ഥലങ്ങളിലെ യുഎസ്ബി ഫോണ്‍ ചാര്‍ജിംഗ് പോര്‍ട്ടുകള്‍ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്രം

ഇപ്പോഴിതാ ഗതാഗത നിയമനങ്ങളെകുറിച്ചും ലംഘനങ്ങളെക്കുറിച്ചുമുള്ള ഒരു മുന്നറിയിപ്പ് സന്ദേശമാണ് സോഷ്യൽമീഡിയയിൽ എം വി ഡി ആടുജീവിതവുമായി ബന്ധപ്പെടുത്തി പങ്കുവെച്ചിരിക്കുന്നത്. ‘റോഡുജീവിതം’ എന്ന പേരിലാണ് പോസ്റ്റർ.നിങ്ങൾക് സംഭവിക്കാത്ത അപകടങ്ങൾ നിങ്ങൾക്ക് വെറും കെട്ടുകഥകളായി തോന്നിയേക്കാം തിരിച്ചു വരാനാവാത്ത വിധം മനുഷ്യരെ ദുരിതജീവിതത്തിൽ തളച്ചിടാൻ ശേഷിയുള്ളവയാണ് നിരത്തിലെ നിയമലംഘനങ്ങൾ എന്നാണ് എം വി ഡിയുടെ കുറിപ്പ്.

ALSO READ: പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് ക്യാമ്പൊരുക്കി ഐ.ഐ.ടി.

എം വി ഡിയുടെ സോഷ്യൽമീഡിയ പോസ്റ്റ്

നിങ്ങൾക് സംഭവിക്കാത്ത അപകടങ്ങൾ നിങ്ങൾക്ക് വെറും കെട്ടുകഥകളായി തോന്നിയേക്കാം
തിരിച്ചു വരാനാവാത്ത വിധം മനുഷ്യരെ ദുരിതജീവിതത്തിൽ തളച്ചിടാൻ ശേഷിയുള്ളവയാണ് നിരത്തിലെ നിയമലംഘനങ്ങൾ.
നിയമലംഘകരുടെ മാത്രമല്ല, മറ്റു റോഡ് ഉപയോക്താക്കളുടെ കൂടി ‘റോഡുജീവിതം’ ഇത്തരത്തിൽ അരക്ഷിതമായേക്കാം.
ഗതാഗത നിയമങ്ങൾ പാലിക്കാം…. റോഡുജീവിതം സുഗമമാക്കാം…
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News