ഹെൽമെറ്റ് വെച്ചവരെ വഴിയിൽ തടഞ്ഞ് എംവിഡി; സംഭവിച്ചത് കണ്ട് അത്ഭുതത്തോടെ നാട്ടുകാർ

കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന സോഷ്യൽ മീഡിയകളിൽ ചർച്ചയാവുന്നു. കഴിഞ്ഞ ദിവസമാണ് ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്ത ഇരുചക്രവാഹനങ്ങളെ എംവിഡി ഉദ്യോഗസ്ഥർ പരിശോധിച്ചത്. നിയമങ്ങളെല്ലാം പാലിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസത്തിൽ ഇരുചക്ര വാഹനങ്ങളില്‍ നിരത്തിലിറങ്ങിയവർക്ക് അത്ഭുത നിമിഷങ്ങളാണ് പിന്നീടുണ്ടായത്.

Also read: പരീക്ഷ എഴുതാതെയും ബിരുദ സർട്ടിഫിക്കറ്റ്, ഏതെടുത്താലും 80,000 രൂപ: കൈരളി ന്യസ് എക്സ്ക്ലൂസീവ്

പരിശോധനയിൽ കണ്ടെത്തിയ സുരക്ഷിതമല്ലാത്തതും ഗുണനിലവാരമില്ലാത്തതും ഐ എസ് ഐ മുദ്ര ഇല്ലാത്തതുമായ ഹെൽമറ്റുകൾക്ക് പകരം യാത്രക്കാർക്ക് പുത്തൻ ഹെൽമെറ്റ് ഉപഹാരമായി നൽകുകയായിരുന്നു ഉദ്യോഗസ്ഥർ.

മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്കും നല്‍കി ഹെൽമറ്റുകൾ. ഹെൽമറ്റ് ഉപയോഗവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങനെ ഒരു പ്രചരണവുമായി രംഗത്ത് എത്തിയത്. വിവിധ വ്യാപാര സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു ഹെൽമറ്റ് വിതരണം.

Also Read: അമിതാഭ് ബച്ചന് നഷ്ടമുണ്ടാക്കിയ സുരേഷ് ഗോപി ചിത്രം; ബച്ചൻ നിർമ്മാണ പങ്കാളിയായ ഏക മലയാള സിനിമക്ക് സംഭവിച്ചത്?

കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിന്റെ കീഴിലുള്ള വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നൽകിയ ഹെൽമറ്റ് വിതരണത്തിന് ജോയിന്റ് ആർടിഒ എം അൻവർ, എം വി ഐ കെ ബി ബിജീഷ്, എ എം വി ഐ മാരായ കെ ദിവിൻ, കെ ആർ റഫീഖ്, വാഴയൂർ രമേശൻ എന്നിവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News