ബസ്സിന്‌ മുന്നിൽ അഭ്യാസപ്രകടനം; യുവാവിന്റെ ലൈസൻസ് എംവിഡി സസ്പെൻഡ് ചെയ്തു

കോഴിക്കോട് ബസിനു മുന്നിൽ സ്കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ യുവാവിനെതിരെ നടപടിയുമായി എംവിഡി. സംഭവത്തിൽ കല്ലായി സ്വദേശി ഫർഹാൻ്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്‌തു. സംഭവത്തിൽ ഫർഹാനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ALSO READ: കളമശ്ശേരിയിലെ പൊട്ടിത്തെറി, അങ്ങേയറ്റം ദൗര്‍ഭാഗ്യകരം; മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സ്വകാര്യ ബസിന് മുന്നിൽ മീറ്ററുകളോളം സിഗ്‌ സാഗ്‌ മാനറിലായിരുന്നു സ്‌കൂട്ടറിൽ യുവാവിന്റെ അഭ്യാസപ്രകടനം. അതേസമയം, സംഭവ സമയത്ത് യുവാവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. അതിനാലാണ് ഇത്തരത്തിൽ ബസിന് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയതെന്നും മറ്റു പ്രശ്നങ്ങൾ യുവാവും ബസ് ഡ്രൈവറും തമ്മിൽ ഇല്ലായെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News