റോഡിൽ പുലിയാണോ? എങ്കിൽ പതുങ്ങാൻ റെഡിയായിക്കോ; ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗം കുറച്ച് എംവിഡി

ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോര്‍വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ആറുവരിയും അതില്‍ക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളിലാണ് വേഗത കുറക്കാൻ നിർദേശിച്ചിരിക്കുന്നത്. ഡ്രൈവറെ കൂടാതെ, എട്ട് സീറ്റില്‍ അധികമില്ലാത്ത യാത്രാവാഹനങ്ങളുടെ (എം 1 വിഭാഗം) വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററില്‍നിന്ന് 100 കിലോമീറ്ററായി കുറച്ചു.

ALSO READ: ‘എ.ഐ ലോകം കീഴടക്കാൻ പോകുന്നു, ജോലികൾ ഇല്ലാതാകും’, വീണ്ടും മുന്നറിയിപ്പുമായി എലോണ്‍ മസ്‌ക്

ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എന്‍.എച്ച്.എ.ഐ.) നിര്‍ദേശപ്രകാരമാണ് പുതിയ നടപടികൾ. ഡ്രൈവറെ കൂടാതെ ഒന്‍പതോ അതില്‍ക്കൂടുതലോ സീറ്റുകളുള്ള വാഹനങ്ങളുടെ (എം 2, എം 3 വിഭാഗം) വാഹനങ്ങളുടെ വേഗപരിധി മണിക്കൂറില്‍ 95 കിലോമീറ്ററില്‍നിന്ന് 90 ആയും കുറച്ചിട്ടുണ്ട്. എന്‍.എച്ച്.എ.ഐ. സംസ്ഥാനത്ത് വികസിപ്പിക്കുന്ന ആറുവരി, നാലുവരി പാതകളുടെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്ററാണ്. അതുപോലെ പാതയിലേക്കുള്ള പ്രവേശനം പൂര്‍ണമായും നിയന്ത്രിച്ചിട്ടില്ലെന്നും ദേശീയപാതാ അതോറിറ്റി റീജണല്‍ ഓഫീസര്‍ സര്‍ക്കാരിനെ അറിയിച്ചു.

ALSO READ: അമ്മയിൽ നിന്നും ഇടവേളയെടുക്കാൻ ഇടവേള ബാബു, മോഹൻലാലും ചുമതലയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സൂചന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News