‘തോളിൽ ചുമക്കുന്നതല്ല തലയിൽ വെയ്ക്കുന്നതാണ് ഹീറോയിസം’; മുന്നറിയിപ്പ് നൽകി എം വി ഡി

ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വീണ്ടും മുന്നറിയിപ്പ് നൽകി എം വി ഡി. തലയിൽ ധരിക്കേണ്ട ഹെൽമെറ്റ് തോളിൽ വെച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിൽ എന്ത് ഹീറോയിസം ആണുള്ളത എന്നും . അപകടം സംഭവിക്കുന്നത് ഒരിക്കലും മുൻകൂട്ടി അറിയിച്ചിട്ടില്ല എന്നും എം വി ഡി യുടെ സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചു.

വീണ്ടും വീണ്ടും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നുണ്ടോ? ഇത്തരത്തിൽ ബുദ്ധിശൂന്യമായ പ്രവർത്തികൾ പൊതുനിരത്തിൽ ആവർത്തിക്കപ്പെടുമ്പോൾ ബോധവൽക്കരണം നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്വമാണ് എന്നും പോസ്റ്റിൽ വ്യക്തമാക്കി.

ALSO READ: തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തി: വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജൻ
എംവിഡിയുടെ സോഷ്യൽമീഡിയ പോസ്റ്റ്

വീണ്ടും വീണ്ടും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറയുമ്പോൾ നിങ്ങൾക്ക് ആവർത്തന വിരസത തോന്നുന്നുണ്ടോ? ഇത്തരത്തിൽ ബുദ്ധിശൂന്യമായ പ്രവർത്തികൾ പൊതുനിരത്തിൽ ആവർത്തിക്കപ്പെടുമ്പോൾ ബോധവൽക്കരണം നൽകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.തലയിൽ ധരിക്കേണ്ട ഹെൽമെറ്റ് തോളിൽ വെച്ച് ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിൽ എന്ത് ഹീറോയിസം ആണുള്ളത്. അപകടം സംഭവിക്കുന്നത് ഒരിക്കലും മുൻകൂട്ടി അറിയിച്ചിട്ടില്ല. ഞങ്ങൾക്ക് അപകടം ഒന്നും സംഭവിക്കില്ല എന്ന് കരുതി ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ പ്രവർത്തികൾ ചെയ്യുമ്പോൾ നിങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരെയും ഏറ്റവും പ്രിയപ്പെട്ട അവനവനെ തന്നെയും ഓർക്കുക. പൊതു നിരത്തിൽയാത്ര ചെയ്യുമ്പോൾ സുരക്ഷയ്ക്ക് പ്രാധാന്യം നൽകാം.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്: തരൂര്‍ ക്യാമ്പില്‍ ആശങ്ക, മൂന്നു മണ്ഡലങ്ങളില്‍ പിറകില്‍?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News