വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്, അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങളിൽ അമിതഭാരം കയറ്റുന്നതിനെതിരെ മുന്നറിയിപ്പുമായി എം വി ഡി. രാജ്യത്തെ വാഹന അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എം വി ഡി.വാഹനത്തിൻറെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ആകുന്നുവെന്നും ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങൾ പലയിടത്തും അപകടങ്ങൾ ഉണ്ടാക്കുന്നുവെന്നും എം വി ഡി പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. വാഹനങ്ങളിൽ
അമിതഭാരം കയറ്റുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക എന്നും എം വി ഡി കുറിച്ചു.

ALSO READ:ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിൻ്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിൻ്റെ ഉദാത്ത മാതൃക: അഭിനന്ദിച്ച് മുഖ്യമന്ത്രി

എം വി ഡിയുടെ ഫേസ്ബുക് പോസ്റ്റ്

വാഹനങ്ങളിൽ തോന്നുംപോലെ ഭാരം കയറ്റരുത്; അമിതഭാരം അപകടം ക്ഷണിച്ചുവരുത്തും.
രാജ്യത്തെ വാഹന അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ചരക്ക് വാഹനങ്ങളിലെ അമിതഭാരമാണ്.
വാഹനത്തിന്റെ ഭാരം റോഡിൽ അനുഭവപ്പെടുന്നത് ടയറുകൾ വഴിയാണ്. ഓരോ വാഹനത്തിലും കയറ്റാവുന്ന അനുവദിനീയ ഭാരം തീരുമാനിക്കുന്നത് ആക്സിലുകളുടെ എണ്ണം ടയറുകളുടെ തരം എണ്ണം എന്നിവയ്ക്ക് അനുസരിച്ചാണ്. സേഫ് ആക്സിൽ വെയിറ്റ് ലോകരാജ്യങ്ങൾ അംഗീകരിച്ച തരത്തിൽ തന്നെയാണ് നമ്മുടെ രാജ്യത്തും നടപ്പാക്കുന്നത്.
അമിതഭാരം റോഡുകളുടെ നാശത്തിനും, ഇത്തരം വാഹനങ്ങൾ അമിതമായി പുക വമിപ്പിക്കുകയും അതിലൂടെ അന്തരീക്ഷ മലിനീകരണത്തിനും കാരണമാകുമെന്ന് പഠന റിപ്പോർട്ടുകൾ ഉണ്ട്. വാഹനത്തിൻറെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന അമിതഭാരം സാമൂഹിക സുരക്ഷയ്ക്ക് കൂടി ഭീഷണി ആകുന്ന ഒന്നാണ്.
ഇത്തരം അമിതഭാരം കയറ്റിയ വാഹനങ്ങൾ കാൽനടയാത്രക്കാർക്കും ചെറു വാഹനങ്ങൾക്കും ഭീഷണിയായി പലയിടത്തും അപകടങ്ങൾ ഉണ്ടാക്കുന്നു.
അമിതഭാരവുമായി ലോറികളുടെ പാച്ചിൽ മൂലം അടുത്തിടെയായി ജീവനുകൾ പൊലിയുന്ന സാഹചര്യങ്ങൾ നമ്മുടെ റോഡുകളിൽ ഉണ്ടായിട്ടുണ്ട്.
അമിതഭാരം കയറ്റുന്നത് നിങ്ങളുടെയും മറ്റു റോഡ് ഉപയോക്താക്കളുടേയും സുരക്ഷയെ അപകടത്തിലാക്കുന്നതിനു പുറമെ മറ്റൊരു വാഹനത്തിന് കിട്ടേണ്ട തൊഴിൽ ഇല്ലാതാക്കുന്നുണ്ട് എന്നത് കൂടി മറക്കരുത്
ആയതിനാൽ വാഹനങ്ങളിൽ
അമിതഭാരം കയറ്റുന്നതിന്റെ അപകടസാധ്യതകളെ കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക.
നമ്മുടെ റോഡുകൾ സുരക്ഷിതമായിരിക്കട്ടെ

ALSO READ: ഇതാണ് ഈ നാട്, ഇതാണ് മലയാളി, മറ്റൊരു കേരള മാതൃക; അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News